വെള്ളച്ചാട്ടത്തിനു മേലേ നടക്കാം; അനുഭവിക്കാം ‘തൂവൽ’സ്പർശം

idukki-thooval-waterfall.jpg.image.845
SHARE

പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ പറുദീസയാണ് ഇടുക്കി. മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലമായാൽ പിന്നെ പറയണ്ട, ആര്‍ത്തലച്ചു തിന്നിച്ചിതറി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ച അതിഗംഭീരമാണ്.അത്തരത്തിലൊന്നാണ് ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു സമീപം സ്ഥിതി ചെയ്യുന്ന തൂവല്‍ വെള്ളച്ചാട്ടം.

നെടുങ്കണ്ടം പഞ്ചായത്തതിര്‍ത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങള്‍ക്കരികിലായി മലമുകളില്‍നിന്ന്  പാല്‍പ്പതപോലെ പതിക്കുന്ന തൂവല്‍ വെള്ളച്ചാട്ടം. ഈട്ടിത്തോപ്പുവഴിയോ മഞ്ഞപ്പാറവഴിയോ എഴുകുംവയല്‍വഴിയോ ഇവിടേക്കെത്താം. വെള്ളച്ചാട്ടത്തിനരികിലേക്ക് ഗതാഗതയോഗ്യമായ റോഡില്ല, രണ്ടുകിലോമീറ്റര്‍ കൃഷിയിടങ്ങളിലൂടെ മലയിറങ്ങിയെത്തിയാല്‍ തൂവലരുവിയുടെ അരികിലെത്താം. തട്ടുതട്ടായി പതഞ്ഞൊഴുകുന്ന പ്രധാന വെള്ളച്ചാട്ടത്തിനു പുറമെ പാറയിടുക്കിലൂടെയുള്ള മറ്റൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.ചിന്നാര്‍ പുഴയിലേക്കും പെരിയാറിലേക്കുമാണ് ഈ വെള്ളമെഴുകുന്നത്. കാരിത്തോട്, തൂവല്‍ വെള്ളച്ചാട്ടങ്ങളെ ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ നൂറുകണക്കിനു സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. 

അനുഭവിക്കാം ‘തൂവൽ’സ്പർശം.

തൂവൽ വെള്ളച്ചാട്ടത്തിനു മുകളിലൂടെ നടക്കാൻ പാറക്കെട്ടുകൾ കൂട്ടിയിണക്കി ചെറു നടപ്പാലങ്ങൾ വരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് പാലങ്ങൾ നിർമിക്കുന്നത്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനാണ് തൂവൽ ആസ്ഥാനമാക്കി പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. 30 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കും.

വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് സഞ്ചാരികൾക്ക് എത്താൻ 6 ലക്ഷം രൂപ മുതൽ മുടക്കി 2 വശങ്ങളിലൂടെയും കോൺക്രീറ്റ് പാത നിർമിക്കും.  വെള്ളച്ചാട്ടത്തിനു മുകളിലൂടെ സഞ്ചാരികൾക്കു നടന്ന് കാഴ്ചകൾ കാണാനാണ് പാറക്കെട്ടുകളിൽ പരസ്പരം ബന്ധിപ്പിച്ചു പാലം നിർമിക്കുന്നത്. 5 ലക്ഷം രൂപ മുടക്കി ചെറുപാലങ്ങളുടെ നിർമാണം പൂർത്തിയായി.

ഈ പാലങ്ങളിൽ നിന്നു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം  സുരക്ഷിതമായി ആസ്വദിക്കാം.  ഇതിനു പുറമേ സംരക്ഷണ വേലികളുടെയും  ശുചിമുറി കോംപ്ലക്സിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജൂബി അജി അധ്യക്ഷത വഹിച്ചു.

English Summary: Idukki Thooval Waterfall

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA