മൂന്നാറിൽ തിരക്കേറുന്നു;2 ദിവസങ്ങളിൽ അഞ്ഞൂറിലധികം സന്ദർശകരെത്തി

idukki-munnar-tourism
SHARE

കൊറോണ പ്രതിസന്ധിയിൽ നിന്നും ടൂറിസം മേഖല ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. മിക്ക ടൂറിസ്റ്റ് ഡെസ്റ്റിനേഷനും സഞ്ചാരികൾക്കായി തുറന്നു.  മാസങ്ങൾക്കു ശേഷം മൂന്നാർ ടൂറിസം മേഖലയും സജീവമാകുന്നു. 

പൂജാ അവധി ആഘോഷിക്കാൻ ഈ ദിവസങ്ങളിൽ ഒട്ടേറെ സഞ്ചാരികളാണ് മൂന്നാറിലേയ്ക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ 2 ദിവസങ്ങളിൽ അഞ്ഞൂറിലധികം സന്ദർശകരെത്തി. മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനും സാമാന്യം തിരക്കനുഭവപ്പെട്ടു. സംസ്ഥാനത്തിനകത്തു നിന്നുള്ള ഏകദിന സഞ്ചാരികളാണ് ഏറെയും. 

മൂന്നാർ സഞ്ചാരികളുടെ സ്വർഗം

പ്രകൃതിയുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും ആർക്കും മടുക്കില്ല.മൂന്നാറിലെ കാഴ്ചകളും അങ്ങനെയാണ്. തേയിലത്തോട്ടവും മൂന്നാറിന്റെ തണുപ്പും ആസ്വദിച്ചുള്ള യാത്ര, മൂന്നാറിന്റെ വശ്യസൗന്ദര്യവും ഇരവികുളം ദേശീയോദ്യാനവുമെല്ലാം ഇടുക്കിയുടെ ടൂറിസം മേഖലയിലെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. മൂന്നാറിൽ സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങളുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം, രാജമല, ചിന്നക്കനാൽ, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് സ്റ്റേഷൻ, സ്പൈസസ് ഗാര്‍ഡൻ അങ്ങനെ നീളുന്നു.

English Summary: Munnar Tourism Open Now

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA