ലോഞ്ച് ബാർ, 3ഡി തിയറ്റർ; 1999 രൂപയ്ക്ക് അറബിക്കടലിൽ ഒരു ആഡംബര കപ്പലിൽ യാത്ര

Nefertiti-Cruise
SHARE

അറബിക്കടലിലെ സൂര്യാസ്തമയം കണ്ട് ആഡംബരക്കപ്പലില്‍ യാത്ര നടത്തിയാലോ? അതും പോക്കറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍! സഞ്ചാരികള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്ന കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷ(കെഎസ്ഐഎൻ‍സി)ന്‍റെ കപ്പലാണ് നെഫർടിടി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കപ്പല്‍ സര്‍വീസ് ടൂറിസം അണ്‍ലോക്ക് നടപടികളുടെ ഭാഗമായി ഇന്നലെ വീണ്ടും പുനരാരംഭിച്ചു. 

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതെന്ന് നെഫർടിടി മാര്‍ക്കറ്റിങ് മാനേജര്‍ കാര്‍ത്തിക് മേനോന്‍ പറഞ്ഞു. ഒരേസമയം ഇരുനൂറു പേരെ വരെ ഉള്‍ക്കൊള്ളാന്‍ കപ്പലിന് ശേഷിയുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ നൂറു പേരായിരുന്നു കഴിഞ്ഞ ദിവസം കപ്പലില്‍ യാത്ര ചെയ്തത്. വിവാഹം, കോര്‍പ്പറേറ്റ് ഇവന്‍റുകള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കായുള്ള ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡിനു ശേഷമുള്ള ആദ്യയാത്ര വന്‍വിജയമായിരുന്നതായും അദ്ദേഹം അറിയിച്ചു. 

Nefertiti-Cruise4

കപ്പലിന്‍റെ അടുത്ത യാത്ര നവംബര്‍ 8- ന് വൈകുന്നേരം  3:30 മുതല്‍ 7:30 വരെയുള്ള സമയത്തേക്കാണ്. ഇതിലേക്കുള്ള ബുക്കിങ് ഇപ്പോള്‍ വെബ്സൈറ്റ് വഴി ചെയ്യാം. 

കേരളത്തിന്‍റെ സ്വന്തം കലക്ടര്‍ ബ്രോ ആയ എന്‍. പ്രശാന്ത്‌ നായര്‍ ഐ എ എസ് ആണ് കെഎസ്ഐഎൻ‍സിയുടെ മാനേജിങ് ഡയറക്ടര്‍. ടോം ജോസ് ഐ എസ് ആണ് ചെയര്‍മാന്‍. 

Nefertiti-Cruise5

പേരിനു പിന്നില്‍ ഈജിപ്തിലെ സുന്ദരി റാണി

എന്താണ് ഈ നെഫർടിടി എന്ന പേരിനു പിന്നില്‍ എന്ന് പലരും അതിശയിക്കുന്നുണ്ടാവും. പുരാതന ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ശക്തയും സുന്ദരിയുമായിരുന്ന ഒരു രാജ്ഞിയായിരുന്നു നെഫർടിടി. 1370-1330 BC- യില്‍ ഈജിപ്തിലെ ഫറവോയായിരുന്ന അങ്കേതന്‍റെ പത്നി. ഭാര്യയെ തനിക്കു തുല്യമായായിരുന്നു ഫറവോ കണ്ടിരുന്നത്.

Nefertiti-Cruise1

അദ്ദേഹത്തിന്‍റെ കിരീടവും അവര്‍ പലപ്പോഴും അണിഞ്ഞിരുന്നത്രേ. സൂര്യനെ ദൈവമായി കാണുന്ന 'ഏതെന്‍' രീതിക്ക് തുടക്കം കുറിച്ച അവര്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും രാജ്ഞിയുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. 

നെഫർടിടിക്കുള്ളിലെ കാഴ്ചകള്‍

അറബിക്കടലിന്‍റെ അതുല്യമായ സൗന്ദര്യക്കാഴ്ചകള്‍ കാണിക്കുന്നതിനു പുറമേ കപ്പലിനുള്ളിലും മനോഹരമായ അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ സ്വാദോടെ വിളമ്പുന്ന എസി റസ്‌റ്റോറന്‍റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത.

Nefertiti-Cruise3

കേരളത്തില്‍ ആദ്യമായാണ്‌ ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സവിശേഷത ഒരുക്കുന്നത്.  ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. ഈജിപ്ഷ്യന്‍ തീമിലുള്ള അലങ്കാരങ്ങളും ഇന്റീരിയര്‍ ഡിസൈനും കൗതുകമുണര്‍ത്തുന്നതാണ്.

പാക്കേജുകള്‍ അറിയാം

വൈകീട്ട് 3:30 മുതല്‍ 7:30 വരെയുള്ള അസ്തമയസമയത്ത് ഒരു മണിക്കൂര്‍ സൗജന്യയാത്ര അടക്കം മൊത്തം നാലു മണിക്കൂര്‍ യാത്ര ഒരുക്കുന്ന സണ്‍സെറ്റ് ക്രൂയിസ്, 5 മണിക്കൂര്‍ നീളുന്ന ഇവന്‍റ് ക്രൂയിസ്, 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌, നോണ്‍-ക്രൂയിസ് മോഡ് ബാങ്ക്വറ്റ് ബുക്കിങ് എന്നിവയാണ് ഇപ്പോള്‍ നെഫർടിടിയില്‍ നല്‍കുന്ന സേവനങ്ങള്‍. ഇവ ഇഷ്ടാനുസരണം ക്രമീകരിക്കാനും സൗകര്യമുണ്ട്. ഓരോന്നിന്‍റെയും ചാര്‍ജ്, മറ്റു വിവരങ്ങള്‍ മുതലായവ ചുവടെ

Nefertiti-Cruise2

സണ്‍സെറ്റ് ക്രൂയിസ്

മുതിർന്നവർക്ക്: 1999 രൂപ

കുട്ടികൾക്ക് (5 - 10 വയസ്സ്): 499 രൂപ

∙ 3 മണിക്കൂർ +1 മണിക്കൂർ അധിക ക്രൂയിസ് കോംപ്ലിമെന്ററി യാത്ര

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ ഒരു ടിക്കറ്റിന് രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും ഒരു നോൺ വെജ് ഭക്ഷണവും അടങ്ങുന്ന രുചികരമായ ബഫെ, ലോഞ്ച് ബാര്‍

5 മണിക്കൂര്‍ ഇവന്‍റ് ക്രൂയിസ്

വിവാഹങ്ങൾ, ജന്മദിന പാർട്ടികൾ, കോൺഫറൻസുകൾ, ഒത്തുചേരലുകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യം.

∙ 25 പേർക്കുള്ള പാക്കേജ്

∙ ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും, 

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ വിശാലമായ എസി റെസ്റ്റോറന്‍റ്, രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും രണ്ടു നോൺ വെജ് ഭക്ഷണവും അടങ്ങുന്ന രുചികരമായ ബഫെ, ലോഞ്ച് ബാര്‍

(ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്)

3 മണിക്കൂര്‍ ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌

∙ 125 പേർക്കുള്ള പാക്കേജ്

∙ ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും, 

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ വിശാലമായ എസി റെസ്റ്റോറന്‍റ്, രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും രണ്ടു നോൺ വെജ് ഭക്ഷണവും അടങ്ങുന്ന രുചികരമായ ബഫെ, ലോഞ്ച് ബാര്‍

(ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്)

ബാങ്ക്വറ്റ് ബുക്കിങ് (നോണ്‍ ക്രൂയിസ് മോഡ്)

വിവാഹങ്ങള്‍, ഒത്തുചേരലുകള്‍, പാർട്ടി, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കായി 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വിശാലമായ റെസ്റ്റോറന്‍റ് ഏരിയയും ബുക്ക് ചെയ്യാം. 

(ശ്രദ്ധിക്കുക: വിവിധ യാത്രകളില്‍ ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് നിരക്കുകളും വിവരങ്ങളുമാണ് നല്‍കിയിട്ടുള്ളത്. യാത്രയ്ക്ക് മുന്നേ വിവരങ്ങള്‍ ഒന്നുകൂടി അന്വേഷിച്ച് ഉറപ്പുവരുത്തുക)

ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും

ഫോണ്‍ : +91-98462 11144, +91 98462 11194, +91 97446 01234

വെബ്സൈറ്റ് : www.nefertiticruise.com

English Summary:  Nefertiti Luxurious Cruise Service Restart

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA