ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്

wayanad-kuruva
SHARE

വയനാട് ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള കുറുവ ദ്വീപിലെ ചങ്ങാട സവാരിക്കായി വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് കോടതി ഉത്തരവിനെ തുടർന്ന് അടഞ്ഞു കിടക്കുകയാണെങ്കിലും ചങ്ങാട സവാരിയിലൂടെ ജില്ലയിലെ പ്രധാന ടൂറിസം വരുമാന മേഖലയായി വീണ്ടും കുറുവ മാറുകയാണ്. 

കഴിഞ്ഞ സീസണിലാണ് കുറവ ദ്വീപ് അടച്ചത്. അന്ന് ഇവിടെ എത്തിയ സഞ്ചാരികൾ നിരാശരായി മടങ്ങുന്നത് കണ്ട് കുറുവയുടെ ചുമതലയുള്ള ഡിടിപിസി മാനേജർ വി.ജെ.ഷിജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചങ്ങാട സവാരിയാണു സഞ്ചാരികൾ ഏറ്റെടുത്തത്.

കോവിഡിനെ തുടർന്നു നിർത്തലായ സവാരി 8 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 23നാണ് ആരംഭിച്ചത്. ശനിയാഴ്ച 200 പേർ സവാരി നടത്തി. ഇന്നലെ 250 പേരെത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രവേശനം. തിരക്കു കുറയ്ക്കാൻ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കബനിയിലെ കുറുവയിൽ ചങ്ങാട സവാരി ആരംഭിച്ചെങ്കിലും ഇവിടെയുള്ള വാല്മീകം ക്ലേ ആർട്ട് ഗാലറി ആൻഡ് ട്രൈബൽ മ്യൂസിയം തുറക്കാൻ നടപടിയില്ല.

English Summary : Kuruva Island Wayanad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA