ADVERTISEMENT

സഞ്ചാരികളുടെ തിരക്കേറിയതോടെ തേക്കടിയിലെ എല്ലാ ബോട്ട് സർവീസുകളും പുനരാരംഭിക്കുന്നു. രാവിലെ 7.30, 9.30, 11.15, 1.30, 3.30 എന്നിങ്ങനെ 5 ട്രിപ്പുകളാണ് തേക്കടിയിൽ ബോട്ട് സർവീസ് ഉണ്ടാകുക. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ നേരത്തേ രാവിലെ 9.30നും വൈകിട്ട് 3.30നുമുള്ള സർവീസുകൾ പുനരാരംഭിച്ചിരുന്നു. 

 

സഞ്ചാരികൾ കൂടുതൽ എത്താൻ തുടങ്ങിയതോടെ കഴിഞ്ഞയാഴ്ച 7.30, 11.15, 3.30 എന്നിങ്ങനെയായി സർവീസുകളുടെ എണ്ണം പുനഃക്രമീകരിച്ചിരുന്നു. ഇതാണ് ഇന്നു മുതൽ 5 ട്രിപ്പുകളായി ഉയർത്തുന്നത്. ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയതാണ് തേക്കടിക്ക് ഉണർവേകിയത്.

 

385 രൂപയാണ് ബോട്ടിങ്ങിന്റെ ടിക്കറ്റ് വില. തേക്കടിയിലേക്കുള്ള പ്രവേശന ഫീസും വനം വകുപ്പിന്റെ ബസ് ചാർജും കൂടെ 100 രൂപ വേറെയും നൽകണം. 10 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനമില്ല.ബോട്ട് ടിക്കറ്റ് ലഭ്യതയനുസരിച്ചു മാത്രമേ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കൂ. 

English Summary: Tourists Flow in Thekkady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com