വയനാട്ടിലെ കൊടും കാട്ടില്‍ സുരക്ഷിതമായി താമസിക്കാം

Wayanad-Wildlife-Resort-stay
SHARE

ഒരു മരത്തിന്റെ പകുതിപ്പൊക്കമുണ്ട് സിറ്റൗട്ടിന്. അവിടെയൊരു ചൂരൽക്കസേരയിൽ കാൽനീട്ടിയിരുന്നാൽ മരച്ചാർത്തിലൂടെ മലയണ്ണാൻ പഴങ്ങൾ കഴിക്കുന്നതു കാണാം. ഇനി ബാൽക്കണിയുടെ അറ്റത്തുനിന്നു താഴേക്കുനോക്കിയാലോ?  പുൽനാമ്പുകൾ കടിച്ചുകൊണ്ടു മേയുന്ന മാനുകളെ കാണാം. ഇതെല്ലാം നമ്മൾ കാണുന്നത് അരമരപ്പൊക്കമുള്ള അവധിവീട്ടിൽനിന്നാണ്. സുൽത്താൻ ബത്തേരിയിലാണ് ഈ കൊതിപ്പിക്കുന്ന റിസോർട്ട്. 

Wayanad-Wildlife-Resort5

റേഞ്ച് വേണം ഏതു കാട്ടിലായാലും 

കോവിഡ് കാലമല്ലേ... പല മീറ്റിങ്ങുകളും ഓൺലൈൻ വഴിയാണല്ലോ നടക്കുക. അങ്ങനെ കമ്പനി മീറ്റിങ്ങ് കൂടേണ്ട രണ്ടുപേർ സംഘത്തിലുണ്ടായിരുന്നു. അവർക്ക് ഫോണിനുറേഞ്ച് ഉള്ളിടത്തേ അവധിയാഘോഷിക്കാൻ പറ്റൂ. എന്നാലോ കാടിന്റെ അനുഭവം വേണം താനും. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് വയനാടിന്റെ ടൂറിസംരംഗം കൈവെള്ളയിലെന്നപോലെ അറിയുന്ന സുഹൃത്ത് ജോമോൻ ഈ അവധിവീടിന്റെ പടം അയച്ചുതരുന്നത്. ഒന്നുമാലോചിച്ചില്ല. നേരെ താമരശ്ശേരിചുരം വഴി ബത്തേരിയിലേക്ക് കാർ ഓടിച്ചെന്നു. 

Wayanad-Wildlife-Resort

ആനകൾ എത്താറുണ്ട് മുന്നിലെ കാട്ടിൽ എന്നു ജോമോൻ പറഞ്ഞപ്പോൾ ഉള്ളിലൊരു സന്ദേഹം തോന്നി. കാരണം സുൽത്താൻ ബത്തേരി പട്ടണത്തിൽനിന്ന് ഒന്നു കൂക്കിയാൽ കേൾക്കാവുന്നദൂരമേയുള്ളൂ വയനാട് വൈൽഡ് ലൈഫ് റിസോർട്ടിലേക്ക്. പക്ഷേ, ഇരുമ്പുഗോവണി കയറിച്ചെന്ന്  സിറ്റൗട്ടിലെ കമ്പിയഴികളിൽ കൈതാങ്ങി താഴേക്കു നോട്ടിയപ്പോൾ മനസ്സിലായി ആ കാടിന്റെ ഉൾക്കനം. പുള്ളിമാനുകൾ ഇലപ്പടർപ്പിലൂടെ മുകളിലേക്കു നോക്കുന്നത് ജോമോൻ കാണിച്ചുതന്നു. 

നിറഞ്ഞ പച്ചപ്പ്. അതിലൂടെ താഴെ കാടിന്റെ അതിരിൽ നല്ല കനമേറിയ കമ്പികൾ കൊണ്ടാണ് വേലി. സാധാരണ വേലിയൊക്കെ ഗജവീരൻമാർ തകർക്കുമത്രേ. ആനകൾ വന്നുപോകുന്നആ സ്ഥലത്ത് ഒരു ചെറിയ മാൻ നിൽക്കുന്നത് കാണാം. ചെറിയ അരുവിയുണ്ട് മുന്നിൽ. അതിന്റെ ശബ്ദം ഒരു താരാട്ട് പോലെ രാത്രിയിൽ കേട്ടു മയങ്ങാം. 

പച്ചിലക്കാടുകൾക്കുമുകളിൽ റിസോർട്ടിന്റെ പൂമുഖത്തേക്ക് ഉയർന്നുനിൽക്കുന്ന വൻമരത്തിലാണ് മലയണ്ണാൻ വന്നിരുന്നത്. നല്ലൊരു ടെലി ലെൻസും ക്യാമറയുംഉണ്ടെങ്കിൽ ഇവിടെയിരുന്നു ‘വൈൽഡ് ലൈഫ് ഫൊട്ടൊഗ്രഫർ’ ആകാം.‌ 

Wayanad-Wildlife-Resort2

കാടിനോടു ചേർന്ന ഒരു ചെരിവിലാണ് ഈ വീടുകൾ. ഇരുമ്പുകാലുകളിൽ ഉയർത്തിയാണ് ഇവ കെട്ടിയിരിക്കുന്നത്. സാധാരണ മച്ചാൻ എന്നറിയപ്പെടുന്ന മരവീടുകളുടെ ഡിസൈൻ പോലെത്തന്നെ. പക്ഷേ, ഇവിടെ മരത്തിനു പകരം ഇരുമ്പും മറ്റു ആധുനിക നിർമാണ സാമഗ്രികളുമാണ് എന്നതാണു വ്യത്യാസം. അതുകൊണ്ടുതന്നെ അത്യാധുനികമായ രീതിയിൽ എസി അടക്കമുള്ള സൗകര്യങ്ങൾ‍ റൂമുകളിലുണ്ട്. ബാത്ത്റൂം അറ്റാച്ച്ഡ് ആണ്. 

ഒട്ടേറെ കോട്ടേജുകൾ ഒരേ നിരയിൽ ഒരുക്കിയിട്ടുണ്ട്. രണ്ടു കോട്ടേജുകൾ ഒന്നിച്ചും അല്ലാതെയും ഇവ ലഭ്യമാണ്. അതായത് കുടുംബവുമൊത്തുള്ള താമസത്തിനുംഒരു സംഘത്തിനും യോജിച്ച രീതിയിലാണ് ഇവ. ചെറിയ കുട്ടികളെ ഒറ്റയ്ക്കു പൂമുഖത്തേക്കു വിടരുത്. പുറത്തിറങ്ങുമ്പോൾ വാതിൽ അടയ്ക്കണം– കുരങ്ങൻമാർ നിങ്ങളുടെ റൂമിൽ ചിലപ്പോൾ പരിശോധന നടത്തും. അതൊഴിവാക്കാനാണ് ഈ മുൻകരുതൽ. 

Wayanad-Wildlife-Resort6

നല്ല ഉയരത്തിലും വീതിയിലുമാണ് ഈ വീടുകൾ. അതുകൊണ്ടുതന്നെ ചെറിയൊരു ആട്ടമുണ്ട് ഓരോ കോട്ടേജുകൾക്കും. കുറച്ചുനേരംകൊണ്ട് അതൊരു ശീലമായി മാറും.  റിസപ്ഷനുമായിബന്ധപ്പെടാനുള്ള ഇന്റർകോം സൗകര്യം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. 

Wayanad-Wildlife-Resort3

പേരറിയാ കിളികളുടെ സംഗീതം കേട്ട്, മലയണ്ണാൻ ചാടിക്കളിക്കുന്നതു കണ്ട്, അരുവിയുടെ താരാട്ടിൽ മയങ്ങി, കാടിന്റെ സൗന്ദര്യമാസ്വദിച്ച് താമസിക്കണോ? നിങ്ങളുടെഔദ്യോഗിക–ഓൺലൈൻ മീറ്റിങ്ങുകളും മറ്റും നഷ്ടപ്പെടുത്താതെ കാടരുകിൽ താമസിക്കണോ? താരതമ്യേന ചെലവു കുറഞ്ഞ ഈ അവധിവീട്ടിലേക്കു വരാം. 

Wayanad-Wildlife-Resort1

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടാം– 9656435635 

English Summary: Wayanad Wildlife Resort

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA