താമസത്തിന് വെറും 100 രൂപ; കെഎസ്ആർടിസിയുടെ ബസ് ഹൗസ്ഫുൾ!

ksrtc-bus.
SHARE

വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഒരുക്കിയ താമസസൗകര്യമുള്ള ബസ് ഹൗസ്ഫുൾ!  മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു താമസത്തിനായി 2 എസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതം ഉണ്ട്. നവംബർ 14 മുതലാണ് ബസ് സന്ദർശകർക്കു ദിവസവാടകയ്ക്കു നൽകുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇരുബസുകളും ഫുൾ ആണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 55,280 രൂപയാണ് ഇതുവഴി കെഎസ്ആർടിസിയുടെ വരുമാനം. 

ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി ആവശ്യമെങ്കിൽ 50 രൂപ അധികം നൽകണം. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്തു പണം അടച്ച് വൈകിട്ട് 5നു ബസിൽ പ്രവേശിക്കാം.  ഡിപ്പോയിൽത്തന്നെ‌യാണു രാത്രി ബസുകൾ നിർത്തിയിടുന്നത്. താമസക്കാർക്കു ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം.  16 കിടക്കകളാണ് ഒരു ബസിൽ ഉള്ളതെങ്കിലും 1600 രൂപ നൽകി ഒന്നോ രണ്ടോ പേർക്കു മാത്രമായും ഇവ ബുക്ക് ചെയ്യാം. സമീപത്തു ഭക്ഷണശാലകളും ഉണ്ട്. മൂന്നാർ കെഎസ്ആർടിസി ഫോൺ: 04865 230201.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA