ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് 2020 ന് വിടപറയുന്ന ബോളിവുഡ് താരസുന്ദരി

Sonakshi-Sinha
SHARE

ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാനായി മിക്ക താരങ്ങളും യാത്ര തിരിച്ചത് വിദേശരാജ്യങ്ങളിലേ‌ക്കായിരുന്നു. മറ്റുചിലര്‍ രാജ്യത്തെ തന്നെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും. ഈയടുത്ത ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ പുതുവത്സരം ആഘോഷമാക്കിയ ചിത്രങ്ങളായിരുന്നു.

ബോളിവുഡ് താരസുന്ദരിയായ സോനാക്ഷി സിന്‍ഹ പുതുവർഷപുലരിയെ വരവേൽക്കാനായി കേരളത്തിലാണ് എത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് 2020 ന് വിടപറയുകയാണെന്നായിരുന്നു സോനാക്ഷി പങ്കുവച്ച ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.

ഹൗസ് ബോട്ടിലൂടെയുള്ള യാത്രയും കായല്‍ ഭംഗി ആസ്വദിക്കുന്നതുമായ മനോഹര ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കേരളത്തില്‍ എവിടെയാണ് താരം അവധിയാഘോഷിച്ചതെന്ന് വ്യക്തമല്ലെങ്കിലും ചിത്രങ്ങളില്‍ നിന്നും ആലപ്പുഴയാണെന്ന് മനസിലാക്കാം. ആരേയും മയക്കുന്ന കായല്‍ഭംഗിയും കേരളത്തിന്റെ പ്രകൃതിമനോഹാരിതയും സോനാക്ഷിയും ആവോളം ആസ്വദിച്ചുവെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. 

നവംബറില്‍ മാലദ്വീപിലായിരുന്നു സോനാക്ഷിയുടെ അവധിക്കാലം. മാലദ്വീപ് വെക്കേഷന്‍ സമയത്ത് സ്കൂബ ഡൈവിങ് ചെയ്യുന്നതിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോനാക്ഷി പോസ്റ്റ്‌ ചെയ്തിരുന്നു. വര്‍ഷങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു ലൈസന്‍സ് ഉള്ള ഒരു സ്കൂബ ഡൈവര്‍ ആവുക എന്നുള്ളത്. ആ ആഗ്രഹം സാധിച്ചപ്പോള്‍ ഉണ്ടായ സന്തോഷവും നടി ആരാധകരുമായി പങ്കുവച്ചിരുന്നു. ആദ്യ സ്നോര്‍ക്കലിങ് അനുഭവം കഴിഞ്ഞപ്പോള്‍ തന്നെ കടലിനോടുള്ള തന്‍റെ ഇഷ്ടം കൂടിയിരുന്നുവെന്നും ഇപ്പോള്‍ അതൊരു പുതിയ തലത്തില്‍ എത്തി നില്‍ക്കുകയാണെന്നുമാണ് ഈ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. 

അതിനുശേഷമാണ് പുതുവത്സരാഘോഷത്തിനായി നടി കേരളത്തിലെത്തിയത്. താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ മികച്ച പ്രതികരണമാണ് നൽകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സൗരഭ്യം പോലെ താരവും സുന്ദരിയായിരിക്കുന്നുവെന്നും ആരാധകർ കുറിച്ചിരിക്കുന്നു. സോനാക്ഷിയുടെ ചിത്രങ്ങളിലെ പശ്ചാത്തലം വിസ്മയിപ്പിക്കുന്നതാണെന്ന് ചില ആരാധകരും അഭിപ്രായപ്പെട്ടു.

English Summary: Celebrity Travel Sonakshi Sinha Kerala Trip

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA