ഇവിടെ എത്തിയാൽ ഇലവീഴാപ്പൂഞ്ചിറയുടെയും, നാടുകാണിയുടെയും വിദൂര ദൃശ്യം ആസ്വദിക്കാം

idukki-poonthuruthy-view
SHARE

തൊടുപുഴ ∙ ഇളംകാറ്റിൽ കണ്ണെത്താദൂരം പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കാം പൂന്തുരുത്തിപ്പാറയി‍ൽ. ഉടുമ്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളത്താണ് ഈ മനോഹര സ്ഥലം. ഇവിടെ നിന്ന്, ഇലവീഴാപ്പൂഞ്ചിറ, കുളമാവ് ഡാം, മലങ്കര ഡാം, നാടുകാണി എന്നിവയുടെ വിദൂര ദൃശ്യങ്ങൾ ആരെയും ആകർഷിക്കും. 

തട്ടുകളായി നിൽക്കുന്ന മലനിരകളിലെ വീടുകളിൽ നിന്നുള്ള രാത്രി വെളിച്ചവും ഏറെ ആകർഷകമാണ്. എപ്പോഴുമുള്ള ഇളം കാറ്റാണു മറ്റൊരു പ്രത്യേകത. അസ്തമയക്കാഴ്ചയും ഗംഭീരം.തൊടുപുഴയിൽ നിന്നു 23 കിലോമീറ്ററാണു ദൂരം. കലയന്താനി, ഉടുമ്പന്നൂർ, പന്നിമറ്റം, കുളമാവ് എന്നിങ്ങനെ നാലു ഭാഗത്തു നിന്നും നല്ല റോഡുണ്ട്.

പൂന്തുരുത്തി പാറയ്ക്കു പുറമേ ഇരുകല്ലിൻപാറ, ഓന്തുംപാറ, ചക്കാരാമാണ്ടി എന്നിങ്ങനെ വിവിധ വ്യൂ പോയിന്റുകൾ ചെപ്പുകുളത്തുണ്ട്. ദൂരക്കാഴ്ച ആസ്വദിക്കാനുള്ള പവിലിയൻ ഉൾപ്പെടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകും.

English Summary: Poonthuruthi Para in Thodupuzha 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA