കുറഞ്ഞ ചെലവില്‍ താമസിക്കാം; കെടിഡിസിയുടെ അവധിക്കാല പാക്കേജ്

ktdc-tea-county-munnar
SHARE

സഞ്ചാരികൾക്കായി സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കെടിഡിസി. കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച അവധിക്കാല പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

Samudra resort Kovalam

പ്രശാന്ത സുന്ദരമായ കോവളം ,വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി , മഞ്ഞണിഞ്ഞ മൂന്നാറും,  പൊൻമുടിയും,കായൽപരപ്പിന്റെ  പ്രശാന്തതയുള്ള തണ്ണീർമുക്കവും ,കൊച്ചിയും കൂടാതെ തിരുവന്തപുരത്തെയും കെടിഡിസി ഹോട്ടലുകളിലാണ് ഇൗ ഒാഫറുകൾ ലഭ്യമാകുന്നത്. കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരുണ്യനിവാസ്, മൂന്നാറിലെ ടീകൗണ്ടി , കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ റിസോർട്ടുകളിൽ കുടുംബസമേതം 12 വയസ്സില്‍ താഴെയുള്ള കുട്ടികളടക്കം 3 ദിവസത്തെ താമസത്തിനും(2 രാത്രി) പ്രഭാത ഭക്ഷണം, നികുതിയും  ഉൾപ്പെടെ നിരക്ക് 5,999/- രൂപമാത്രമാണ്.

ktdc-aranya-nivas-hotel

തേക്കടിയിലെ ബജറ്റ് റിസോർട്ടായ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം ,കുമരകം ഗേറ്റ്്‌‌വേ റിസോർട്ട് ,സുൽതാതന്‍ ബത്തേരിയിലെ പെപ്പർ ഗ്രോവ് ,പൊൻമുടിയിലെ ഗോൾഡൻപീക്കിലും  മലമ്പുഴയിലെ ഗാർഡൻഹൗസിലും ,തിരുവന്തപുരത്തെ ഗ്രാന്റ് ചൈത്രം എന്നീ റിസോർട്ടുകളിലും ഈ അവധിക്കാല പാക്കേജ് ലഭ്യമാണ്. 2 രാത്രിയും 3 ദിവസത്തെ താമസം , പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 3,999/- രൂപയാണ് കെ ടി ഡി സിയുടെ ഇൗ റിസോർട്ടുകളിൽ പാക്കേജുകൾക്ക് ഈടാക്കുന്നത്.

ponmudi-eco-tourism-_-ktdc-golden-peak-hill-resort-hhhijg86wsc

വെള്ളി, ശനി മറ്റ് അവധി ദിവസങ്ങളില്‍ ഗോൾഡൻപീക്കിലും, ഗാർഡൻഹൗസിലും ഇൗ പാക്കേജുകള്‍ ലഭ്യമായിരിക്കില്ല. അവധിക്കാല പാക്കേജുകൾ 2021 ഏപ്രിൽ , മേയ് മാസങ്ങളിൽ ബുക്കുചെയ്യാം.

കൂടുതൽ  വിവരങ്ങൾക്ക് കെടിഡിസി വെബ്സൈറ്റ് മുഖേനെയും ഫോണിലൂടെയും ബന്ധപ്പെടാം. www.ktdc.com/ packages   0471-2316736,2725213.

English Summary: KTDC Tourism Package

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA