മുത്തപ്പന്റെ അനുഗ്രഹം തേടി നവ്യാനായര്‍

Navya
SHARE

വിവാഹത്തിനു ശേഷം മുംബൈയിലേക്ക് പറന്നെങ്കിലും മിനിസ്ക്രീനിലൂടെയും സമൂഹമാധ്യമത്തിലൂടെ എല്ലാം സജീവമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്ന നടിയാണ് നവ്യാനായര്‍. തന്‍റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം തന്നെ നവ്യ ആരാധകർക്കായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ മുത്തപ്പന്‍ കാവിലെ ദര്‍ശനം കഴിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

മനോഹരമായ വളപട്ടണം പുഴയുടെ പശ്ചാത്തലത്തില്‍, പിങ്കും ഗ്രേയും നിറമുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന ചിത്രമാണ് നവ്യ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. കസിന്‍സിനൊപ്പമുള്ള ഒത്തുകൂടലിന്‍റെ വിഡിയോയും ചിത്രങ്ങളും നവ്യ മുമ്പ് പങ്കുവച്ചിരുന്നു.

ഒഴിവ് കിട്ടിയാൽ നവ്യ, യാത്രകള്‍ക്കായി എപ്പോഴും സമയം കണ്ടെത്താറുണ്ട്. മൂന്നാറിലെ യാത്രക്കിടെ മനോഹരമായ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും എടുത്ത സുന്ദരമായ ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രം

ഭക്തരും സഞ്ചാരികളുമടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഒരു ഒരു ക്ഷേത്രമാണ്‌ കണ്ണൂരിലെ പറശ്ശിനിക്കടവിലുള്ള മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്ക്, വളപട്ടണം നദിക്കരയിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ- വൈഷ്ണവ സങ്കൽപ്പമായ മുത്തപ്പൻ ആണ് പ്രതിഷ്ഠ. 

വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്നു പറയുന്ന മുത്തപ്പൻ ദൈവം മടപ്പുരയിലെത്തുന്ന ഭക്തരോടു നേരിട്ടു സംസാരിക്കും, അവരുടെ ശിരസ്സിൽ തൊട്ടനുഗ്രഹിക്കും, ചായയും ഉച്ചയൂണും അത്താഴവും നൽകും, പയറും ഉണക്കമീനും തേങ്ങാപ്പൂളും പ്രസാദമായി നൽകും. യാതൊരു വേർതിരിവുമില്ലാതെ ഭക്തരെ മടപ്പുരയിലേക്കു ക്ഷണിക്കും പറശ്ശിനിക്കടവ് മുത്തപ്പന്‍.

Parassinikadavu-temple
By MANOJ KUMAR C B/shutterstock

എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചില പ്രത്യേക ദിവസങ്ങൾ ഒഴികെ വർഷത്തിൽ എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തെയ്യം കെട്ടിയാടുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പരമശിവനെയും മഹാവിഷ്ണുവിനേയും പ്രതിനിധാനം ചെയ്യുന്ന വെള്ളാട്ടം തിരുവപ്പന എന്നീ രണ്ടു തെയ്യങ്ങളാണ്‌ ഇവിടെ കെട്ടിയാടുന്നത്. പ്രശ്നങ്ങൾ മുത്തപ്പന്‍റെ  തെയ്യക്കോലത്തിനോട് നേരിട്ട് പറയാനാകും എന്നതാണ് വിശ്വാസികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

English Summary: Celebrity Travel,Navya Nair visit parassinikadavu temple

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA