എന്റെ ജീവിതം മാറ്റിയത് ആ യാത്ര; യുവസീരിയൽ താരം അച്ചു സുഗന്ധന്റെ സ്വപ്നങ്ങൾ

Achu-Sugandh-travel7
SHARE

സിനിമ, എഡിറ്റിങ്, അഭിനയം ഇതാണ് സ്വപ്നം. ഇൗശ്വരാനുഗ്രഹത്താൽ അഭിനയ ജീവിതത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചു. ഇൗ ഇഷ്ടങ്ങളോടൊപ്പം തന്നെ മനസ്സിൽ കയറിയതാണ് യാത്രകളോടുള്ള പ്രേമം. യാത്രകളിലൂടെ ഒരുപാട് സഞ്ചരിക്കാനുണ്ട്. യുവസീരിയൽ താരം അച്ചു സുഗന്ധന്റെ സ്വപ്നങ്ങളാണിത്. ജീവൻ തുടിക്കുന്ന അക്ഷരങ്ങൾക്കൊണ്ട് വിസ്മയം തീർക്കുന്ന എഴുത്തുക്കാരുടെ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ചു.

Achu-Sugandh-travel6

യാത്രകളോടുള്ള കടുത്ത പ്രേമം മനസ്സിൽ നിന്നു മായാത്ത ആഗ്രഹങ്ങളാണ്. സാഹചര്യങ്ങള്‍ ഒത്തുവന്നാൽ ആ സ്വപ്നയാത്രകള്‍ക്ക് ചിറകുവിരിക്കണം. പുതുസ്ഥലങ്ങൾ തേടി പോകുക, അന്നാട്ടിലെ സംസ്കാരം അറിയുക, ഭാഷ പഠിക്കുക, അവിടുത്തെ ആളുകളെ അറിയുക, അങ്ങനെ ആ നാടിന്റെ സംസ്കാരത്തിലൂടെ സഞ്ചരിക്കണം. കുട്ടിക്കാലം മുതൽ മനസ്സിൽ ഉടലെടുത്ത മോഹങ്ങളാണ് അഭിനയവും യാത്രകളും. യാത്രകളും സ്വപനങ്ങളുമായി അച്ചു മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

സ്വപ്നങ്ങൾ നിറഞ്ഞ ജീവിതം

മനസ്സിനും ശരീരത്തിനും പോസിറ്റീവ് എനർജി നൽകും യാത്രകൾ. നമ്മുടെ ഭൂമി ഇങ്ങനെ വിശാലമായി കിടക്കുവല്ലേ, ഒാരോത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് ആസ്വദിക്കുവാൻ ഏറെയുണ്ട്. സന്തോഷത്തോടെയും സ്വാതന്ത്രത്തോടെയും യാത്ര ചെയ്തിരുന്നതായിരുന്നു ഇപ്പോൾ സമാധാനം കെടുത്തി ആ വില്ലൻ ഇങ്ങെത്തി. കൊറോണ കാലുകുത്തിയതോടെ സഞ്ചാരലോകത്ത് കരിനിഴൽ വീണു. 

Achu-Sugandh-travel

ഇക്കഴിഞ്ഞ രണ്ടുഅവധിക്കാലമാണ് ഇൗ കുഞ്ഞൻ‌ വൈറസ് വെള്ളത്തിലാക്കിയത്. എവിടെയും പോകാൻ കഴിയാത്ത അവസ്ഥയായി. ലോക്ഡൗണും വന്നതോടെ എല്ലാം പൂർണമായി എവിടെയും പോകാനാവാതെ വീടിനുള്ളില്‍ പഴയ യാത്രകളും ഒാർമകളും അയവിറക്കി കഴിയുകയാണ്. നിയന്ത്രണങ്ങളും നിയമങ്ങളുമൊക്കെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനാണെന്ന് ഒാർക്കുമ്പോൾ സമാധാനമാകും. ഇതെല്ലാം ഒന്നും ഒതുങ്ങിയിട്ടു വേണം ട്രിപ് പ്ലാൻ ചെയ്യാൻ.

അവസരം ഒത്തുവന്നില്ല

യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും അധികം അവസരങ്ങൾ യാത്രയ്ക്കായി ഒത്തുവന്നിട്ടില്ല. എന്റെ സാഹചര്യം എന്നെ അനുവദിച്ചില്ല അങ്ങനെ തന്നെ പറയാം. എനിക്കേറ്റവും ഇഷ്ടം ബൈക്കിൽ ഒറ്റക്ക് യാത്ര ചെയ്യണം എന്നതാണ്. എന്റെ ഒരുപാട് സുഹൃത്തുക്കൾ നിരന്തരം യാത്ര പോകുന്നവരുണ്ട്. അവർ തിരികെ എത്തുമ്പാൾ യാത്രയെപ്പറ്റിയുള്ള സകല വിവരങ്ങളും തിരക്കും. എവിടെയായിരുന്നു താമസം, യാത്ര ദൈര്‍ഘ്യം, സ്ഥലം എങ്ങനെ അവസാനം ഒരു ചോദ്യം കൂടി ചോദിക്കും എങ്ങനെയാണ് ഇൗ യാത്രയ്ക്ക് പണം കണ്ടെത്തുന്നതെന്ന്? പണം അതാണല്ലോ പ്രധാനം. യാത്ര പോകുവാനുള്ള ആഗ്രഹം മാത്രമം പോരാ പണവും വേണ്ടേ, സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നാൽ യാത്ര തിരിക്കണം.

Achu-Sugandh-travel3

എന്റെ ഇഷ്ടയിടം

ഞാൻ കണ്ട കാഴ്ചകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടയിടം പൊൻമുടിയും കടലുകാണിപാറയുമാണ്. നാട് തിരുവനന്തപുരം ആയതിനാൽ അവിട‌ുത്തെ മിക്ക ഇടങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. തിരുവനന്തപുരം ജില്ലയിൽ കല്ലറ എന്ന മലയോര മേഖലയിലെ മനോഹര കാഴ്ചയാണ് കടലുകാണിപാറ. 

വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോകാറുണ്ട്.പൊൻമുടിയിലെ കാഴ്ച പറയേണ്ടതില്ലല്ലോ? ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങുന്ന മനോഹരമായൊരിടമാണ് പൊൻമുടി. കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും നിറഞ്ഞതാണ്. 22 ഹെയർ പിൻ വളവുകൾ കടന്നുവേണം പൊൻമുടിയുടെ നെറുകയിലെത്താൻ. ഈ വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ കാഴ്ചകളുടെ ഘോഷയാത്രയാണ്. എത്ര യാത്ര പോയാലും പൊൻമുടി മടുപ്പിക്കില്ല.

Achu-Sugandh-travel5

ജീവിതത്തിലെ വഴിത്തിരവ് ആയിരുന്നു ആ യാത്ര

എന്റെ ആദ്യം ദീർഘയാത്ര കോഴിക്കേട്ടേക്കുള്ള ട്രെയിൻ യാത്രയായിരുന്നു. ആ യാത്രയായിരുന്നു. എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. ചില മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച യാത്ര. കിരൺ നാരായണൻ സംവിധാനം ചെയ്ത ഒരു വിശേഷപ്പെട്ട ബിരിയാണി കിസ എന്ന സിനിമയിലേക്ക് 12 ദിവസത്തേക്ക് അസിസ്റ്റന്‍ഡ് ഡയറക്ടറാകാനായി അവസരം ലഭിച്ചു.അച്ഛന്റെ സുഹൃത്ത് ഭരതന്നൂർ ഷെമീർ വഴി  കൺട്രോളർ ചന്ദ്രമോഹൻ സാറാണ്  സിനിമയിൽ അസി. ‍ഡയറക്ടർ ആകാൻ അവസരം നൽകിയത്. അവിടെ ഉണ്ടായിരുന്ന സജു പൊറ്റയിൽക്കട  എന്ന അസിസ്റ്റൻഡ് ‍ഡയറക്ടറുമായി അടുത്ത സൗഹൃദമായി. 

അദ്ദേഹം തിരുവനന്തപുരംക്കാരനാണ്. അതുകൊണ്ടു തന്നെ പ്രത്യേക സ്നേഹമായിരുന്നു. തിരികെ നാട്ടിലേക്കും ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. സജുചേട്ടനാണ് എനിക്ക് വാനമ്പാടി സീരിയലിൽ അവസരം നൽകാൻ കാരണമായത് അവിടെ നിന്നാണ് സംവിധായകൻ ആദിത്യൻ സാറിന്റെ സഹസംവിധായകനായി എത്തിപ്പെടാൻ അവസരം ലഭിച്ചു. അവിടെ നിന്നുമാണ്  പുതിയൊരു സീരിയലിലേക്കും അവസരം ലഭിക്കുന്നത്. രഞ്ജിത്ത് സർ, പള്ളാശ്ശേരി സർ, ആദിത്യൻ സർ, ചിപ്പിചേച്ചിയുടെയും രഞ്ജിത്ച്ചേട്ടന്റെയും പുതിയ പ്രേജക്ടിലേക്ക്.  കോഴിക്കോട് യാത്രയിലൂടെ സജു ചേട്ടനെ പരിചയപ്പെട്ടതും അവസരങ്ങൾ ലഭിച്ചതുമൊക്കെയാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. 

ജനങ്ങൾ തിരിച്ചറിയുന്ന ആ നിമിഷങ്ങൾ

ജീവിത്തിൽ ഒരുപാട് ആഗ്രഹിച്ചതാണ് അഭിനയം. ആ ആഗ്രഹം ദൈവം സാധിച്ചു നൽകി. അതേപോലെ പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ എന്നെ കാണുമ്പോൾ  സീരിയലിൽ അഭിനയിക്കുന്ന പയ്യൻ അല്ലേ എന്നു ചോദിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറ തന്നെയാണ്. ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്  ജനങ്ങൾ തിരിച്ചറിയുന്ന ആ നിമിഷങ്ങൾ. ഒരു അനുഭവമുണ്ട്. മറക്കാനാവില്ല. ആദ്യം ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാൻ ബൈക്ക് ഇല്ലായിരുന്നു. ഇപ്പോഴാണ് ബൈക്ക് വാങ്ങിയത്. ആദ്യമൊക്കെ ബസിലായിരുന്നു യാത്ര. ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോയത് കെ എസ് ആർ ടി സി ബസ്സിലായിരുന്നു. എന്റെെെെെെെ സീറ്റിനരികിൽ ഒരു മാമൻ വന്നിരുന്നു. 

എന്നോട് എവിടേക്കാണ് എന്നൊക്കെ വിശേഷങ്ങൾ തിരിക്കി. ഞാൻ മാസ്ക് വച്ചിരിക്കുന്നതിനാൽ മുഖം പിടികിട്ടിയില്ല. ഷൂട്ടിന് പോകുകയാണെനന് പറഞ്ഞു. സീരിയൽ കാണാറുണ്ടെന്നും ഏറ്റവും ഇഷ്ടം സാന്ത്വനം എന്ന സീരിയൽ ആണെനന്നും അതിലെ ഒരു കുരങ്ങനെ ഒരുപാട് ഇഷ്ടമാണെന്നും അവന്റെ അഭിനയവും നല്ലതാണെന്നൊക്കെ പറഞ്ഞു.  അതിലെ കുരങ്ങൻ എന്നു ഞാൻ ചോദിച്ചു, കണ്ണൻ എന്ന് മാമൻ പറഞ്ഞു. ആ സീരിയലിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. ആദ്യം ഞാൻ ഞെട്ടിപ്പോയി, പിന്നീട് ആ കണ്ണനെ കാണണോ എന്നു ഞാൻ ചോദിച്ചിട്ട് എന്റെ മുഖത്തെ മാസ്ക് മാറ്റി, മാമനും വളരെ സന്തോഷമായി. സ്നേഹത്തോടെ ഒരുപാട് എന്നോട് സംസാരിച്ചു. അപ്പോഴാണ് ബസ്സിലുള്ളവർ എന്നെ ശ്രദ്ധിച്ചത് കുറെപ്പേർ സെൽഫി എടുക്കാനും വന്നു. ആ നിമിഷത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ചു.

സ്വപ്നങ്ങളിലേക്ക് പറക്കണം

അഭിനയവും സംവിധാനമോഹവും കഴിഞ്ഞാൽ അടുത്തത് എന്റെ സ്വപ്നയാത്രകളാണ്.ലോകം മുഴുവൻ ചുറ്റണം.  മനസ്സിൽ മുത്തമാലകൾ പോലെ കോർത്തിട്ടിരിക്കുന്ന ഒാരോ യാത്രകളും നടത്തണം. ഇപ്പോഴത്തെ കൊറോണയും അവസ്ഥയുമൊക്കെ മാറിയിട്ട് യാത്രകൾക്ക് ചിറകു വിരിക്കണം.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA