പേരുകേട്ട് പേടിക്കേണ്ട! ഇവിടെ ഭൂതവുമില്ല; പൂതവുമില്ല

Video embed code:
SHARE

ഭൂതത്താൻ എന്നൊക്ക പേരുണ്ടെങ്കിലും ഒരു പാവം ഡാമാണ് ഈ ഭൂതത്താൻകെട്ട്. വലിയ വെള്ളമൊന്നും താങ്ങി നിർത്താൻ ശേഷിയില്ല. അതിനാൽത്തന്നെ ഭീമാകാരനായ ഇടുക്കി ആർച്ചുഡാമിന്റെ കൂട്ടാളിയായ ചെറുതോണിയിൽ നിന്നൊക്കെ വെള്ളം വരുന്നു എന്നെങ്ങാനും കേട്ടാൽ അപ്പോൾത്തന്നെ ഷട്ടറെല്ലാം ഉയർത്തി ഭൂതത്താൻ റെഡിയാകും. എറണാകുളം ജില്ലയിലെ കോതമംഗലത്തുനിന്നും 11 കിലോമീറ്ററകലെ 1964ൽ പണിതീർന്നൊരു ഡാമാണ് ഭൂതത്താൻകെട്ട്. 

കുറച്ചുനാൾ മുൻപുവരെ ഇതിന് മുകളിൽക്കൂടി വണ്ടിയൊക്കെ ഓടിയിരുന്നു. ഇപ്പോൾ സമീപത്ത് മറ്റൊരു പാലം കൂടി വന്നതോടെ അതിലൂടെയാണ് മറുകരയിലേക്കുള്ള ഗതാഗതം. ഇതുമൂലം ഡാമിന്റെ കാഴ്ചഭംഗി വർദ്ധിക്കുകയും ചെയ്തു. പെരിയാർ നദിക്കു കുറുകെയുള്ള ഈ അണക്കെട്ടിന്റെ ആദ്യരൂപം സന്യാസിവര്യന്മാരാണ് ഉണ്ടാക്കിയതെന്നും അതിനു സമാനമായ പൂതത്താൻകെട്ട് പേരുമാറി ഇങ്ങിനെയായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ പരമശിവന്റെ ഭൂതഗണങ്ങളാണ് ഇത് ഉണ്ടാക്കിയതെന്ന് മറ്റൊരുകഥയുമുണ്ട്.

Bhoothathankettu

ഏതായാലും പെരിയാർവാലി പദ്ധതിയുടെ കീഴിൽ ഇപ്പോൾ സംസ്ഥാന സർക്കാരാണ് ഇതിന്റെ പരിപാലകർ. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭാഗങ്ങളും ഈ ഡാമിന്റെ വെള്ളപരിധിക്കുള്ളിലാണ്. മഴ കനത്തതോടെ 7 ഷട്ടറുകളുടെ അടിയിലൂടെ അൽപം വെള്ളം ഉയർത്തിവിട്ട് ജലനിരപ്പ് ക്രമീകരിച്ചു നിർത്തിയിരിക്കുകയാണിപ്പോൾ. ഇനി മഴ കൂടിയാൽ അപ്പോൾ ഷട്ടറിന്റെ ഉയർച്ചയും കൂടും. 

English Summary: Bhoothathankettu Dam - a dam site and picnic spot Ernakulam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA