കടമക്കുടിപോലെ മനോഹരം;കടമ്പ്രയാറിന്‍റെ നെഞ്ചിലൂടെ ബോട്ടില്‍ ചുറ്റാം

kadambrayar-eco-tourism
Image From Kerala Tourism Official Site
SHARE

വണ്ടര്‍ലായിലേക്ക് കുട്ടികളും കുടുംബവുമായി യാത്ര പോകാറുണ്ടോ? ഇനി അടുത്ത തവണ പോകുമ്പോള്‍ സന്ദര്‍ശിക്കാന്‍ ഒരു കിടിലന്‍ സ്ഥലം കൂടി അതിനടുത്തുണ്ട്. പുഴയുടെ നെഞ്ചിലൂടെ പാട്ടും പാടി ബോട്ടില്‍ പോകാം! ജലവിനോദങ്ങള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് അതിമനോഹരമായ അനുഭവമാണ് കടമ്പ്രയാര്‍ കാത്തുവച്ചിരിക്കുന്നത്.

കേരളത്തിന്‍റെ ഗ്രാമീണ ഭംഗി മുഴുവന്‍ അലതല്ലുന്ന ഒരു പുഴയോര ഗ്രാമമാണ് കടമ്പ്രയാര്‍. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക് ഒറ്റദിവസം കൊണ്ട് പോയി വരാന്‍ പറ്റിയ ഇടമാണിത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കടമ്പ്രയാര്‍ ഒരു ഇക്കോടൂറിസം വില്ലേജ് കൂടിയാണ്. 

ബോട്ടിങ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണമെങ്കിലും പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാ സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടുന്ന വേറെയും നിരവധി വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. എവിടെ നോക്കിയാലും പരന്നുകിടക്കുന്ന പാടങ്ങളും കാറ്റിലാടുന്ന തെങ്ങോലകളുമെല്ലാം സഞ്ചാരികളെ നിറഞ്ഞ ഹൃദയത്തോടെ മാടി വിളിക്കും.

ആറിനെ കൊല്ലുന്ന മലിനീകരണം

ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും അങ്ങേയറ്റം മലിനീകരണം നേരിടുന്ന പ്രദേശമാണ് കടമ്പ്രയാറും ചുറ്റുവട്ടവും. ബ്രഹ്മപുരത്തെ കൊച്ചി കോർപറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിനടുത്താണ് പുഴ. കടമ്പ്രയാർ, ചിത്രപ്പുഴ, മനയ്ക്കത്തോട് എന്നീ 3 ജലസ്രോതസ്സുകൾക്കു സമീപമാണു പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.രാജ്യത്തെ തന്നെ ഏറ്റവുമധികം മലിനീകരണമുള്ള പുഴകളുടെ പട്ടികയിലാണു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ലക്ഷക്കണക്കിനു ടൺ നഗര മാലിന്യമാണ് ഇവിടെ കുന്നുകൂടി കിടക്കുന്നത്. ചീഞ്ഞഴുകിയ ടൺ കണക്കിനു ജൈവമാലിന്യവും കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യവും മാരകമായ രാസപദാർഥങ്ങളും കടമ്പ്രയാറിനടുത്ത് ചതുപ്പിൽ കെട്ടി കിടക്കുന്നു. മാലിന്യക്കൂനയിൽനിന്ന് ഒലിച്ചിറങ്ങുന്ന പതിനായിരക്കണക്കിനു ലിറ്റര്‍ മലിന ജലം കടമ്പ്രയാറിനെ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

കടമ്പ്രയാറിന് പുതുജീവന്‍

2010ൽ പ്രവർത്തനം തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതി ഏറെക്കുറെ  നിലച്ച നിലയിലാണ്. എന്നാല്‍, കോവിഡിനു ശേഷമുള്ള കാലം മുന്നില്‍ക്കണ്ടും ഏറെ നാളായി നീളുന്ന മലിനീകരണ പരാതികള്‍ പരിഹരിക്കുന്നതിനും വേണ്ടി കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രത്തിന്‍റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. 

ഇതിന്‍റെ ഭാഗമായി നശിച്ചു പോയ പാതകളും കൈവരികളും പുനർനിർമിക്കും. ജലവിനോദങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായി കടമ്പ്രയാറിലെ പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും. ദേശാടനപ്പക്ഷികൾ ധാരാളമായി എത്താറുള്ളതിനാല്‍വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് പ്രയോജനപ്പെടും വിധമുള്ള സൗകര്യങ്ങളുമൊരുക്കും. ഇൻഫോപാർക്കില്‍ നിന്നെത്തുന്നവര്‍ക്കായി വാക്ക് വേ നവീകരിക്കും. റസ്റ്റോറന്റ്, ബോട്ടിങ്‌ എന്നിവ പുനരാരംഭിക്കും. മനക്കക്കടവിൽനിന്ന്‌ ഇൻഫോപാർക്കുവരെയുള്ള ബോട്ട് സർവീസും തുടങ്ങും. 

കൂടാതെ സൈക്ലിങ് ട്രാക്ക്, ആംഗ്ലിങ് പോയിന്‍റ്, കയാക്കിങ് തുടങ്ങിയവ ഒരുക്കാനും വാട്ടർ സ്പോർട്സ് രംഗത്ത് പരിശീലനം നടത്തുന്നവർക്കായി ആറിനെ കെട്ടി സംരക്ഷിക്കാനും പദ്ധതിയുണ്ട്. യുവതലമുറയെ ആകർഷിക്കുന്നതിന് സാഹസിക വിനോദസഞ്ചാരപദ്ധതികളും നടപ്പാക്കും. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോ‌ടെയാകും വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്

ബോട്ടിങ്

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഇവിടെ ബോട്ടിംഗ് ചെയ്യാനാവുക. ഫീസ്‌ താഴെപ്പറയും പ്രകാരമാണ്.  

English Summary: Kadambrayar Eco Tourism Village Ernakulam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA