ADVERTISEMENT

ലോക്ഡൗണിൽ ഇളവുകൾ നൽകിയതോടെ വീടിനുള്ളിലിരുന്ന മടുപ്പ് മാറ്റുവാനായി കോവിഡ് പ്രേട്ടോക്കോളുകൾ പാലിച്ച് മിക്കവരും യാത്രകളും തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള യാത്രകളുടെ മനോഹരമായ നിരവധി ചിത്രങ്ങള്‍ സെലിബ്രേറ്റികളടക്കമുള്ളവരുടെ സമൂഹമാധ്യമത്തിൽ കാണാം. ഇപ്പോഴിതാ വയനാടിന്റെ കാഴ്ചകളിലേക്ക് യാത്ര തിരിച്ച അഞ്ജലി അമീറിന്റെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്.

Actress Anjali always gives a safety cover to her travel plans

കഴിഞ്ഞ കൊറോണക്കാലത്ത് യാത്രകള്‍ അധികം നടത്താനായില്ലെങ്കിലും രണ്ടു സിനിമകളില്‍ അഭിനയിക്കാനും സ്വന്തമായി കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചുവെന്ന് അഞ്ജലി പറയുന്നു. ഏറ്റവും അടുപ്പമുള്ളവരോടൊപ്പമുള്ള യാത്രയാണ് താരത്തിന് ഏറെ ഇഷ്ടം. 'ആരെങ്കിലും കൂടെയുണ്ടാകുന്നത് ഒരു ധൈര്യമാണ്. മാത്രമല്ല, ഒപ്പമുള്ളവരോട് മിണ്ടിയും പറഞ്ഞുമെല്ലാം പോകുന്നത് വേറൊരു രസമാണ്. ജോലിസംബന്ധമായി പോകുന്നതല്ലാതെ ഞാന്‍ എവിടെയും തനിച്ചു പോകാറില്ല.' അഞ്ജലി അമീറിന്റെ യാത്രാ വിശേഷങ്ങൾ. 

ഒളിഞ്ഞിരിക്കുന്ന മാണിക്യം

വയനാട്ടിലെ ചൂരൽമലയിൽ എത്തിയ വിഡിയോയാണ് അഞ്ജലി പങ്കുവച്ചിരിക്കുന്നത്. വയനാട്ടിൽ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇൗ മനോഹര ഇടത്തേക്ക് അഞ്ജലി എത്തിയത്. മലനിരകൾക്കിടയിലൂടെ തുള്ളിക്കുതിച്ച്‌ ഒഴുകിവരുന്ന പുഴ. നിറഞ്ഞു നിൽക്കുന്ന കരിമ്പാറകൾ. അവയിൽ തട്ടിയും തടഞ്ഞും പതഞ്ഞും ഒഴുകിയെത്തുന്ന തെളിനീർ. കോടമഞ്ഞും തണുപ്പും ഒപ്പം നിൽക്കുന്ന ഗ്രാമവഴികൾ. മലകളുടെ കൂട്ടുകാരിയായി നിൽക്കുന്ന തനി വയനാടൻ ഗ്രാമമാണ്‌ ചൂരൽമല.

വഴി നീളെ തേയില നിറഞ്ഞ കുന്നുകൾ, പുൽമേടുകൾ, താഴ്‌വരകൾ... കുഞ്ഞു ഗ്രാമങ്ങൾ. അവയുടെ ഭംഗി ആസ്വദിച്ച്‌ വന്നെത്തുന്ന കുഞ്ഞുകവലയിൽ നിന്നു വഴികൾ തിരിഞ്ഞു പോകുന്നുണ്ട്‌. ഓരോ വഴിയും സുന്ദരമായ കാഴ്ചകളുടെ ലോകത്തേക്കാണ്‌ നീളുന്നത്‌. വളഞ്ഞു നീങ്ങുന്ന വഴികളിൽ ഒപ്പം കൂടിയ പുഴയെ കാണാം. തെളിഞ്ഞ നീരൊഴുക്കുമായി തണുപ്പ്‌ നിറച്ചൊഴുകുന്ന പുഴ. വെള്ളച്ചാട്ടങ്ങളിലേക്ക്‌ ഒഴുകി നീങ്ങുന്ന പുഴയാണ്‌ ചൂരൽമലയിലേത്‌.

anjali-ameer-1

ഒരു കൊച്ചു സുന്ദരിയായ ഒഴുകുന്ന ചൂരൽമല വെള്ളച്ചാട്ടത്തിലേക്കിറങ്ങുന്ന അഞ്ജലിയെയും വിഡിയോയിൽ കാണാം. വെള്ളച്ചാട്ടത്തിനരികിൽ പാറയിടുക്കിൽ പുലിയുണ്ടെന്ന് സമീപമുള്ളവർ പറഞ്ഞപ്പോൾ വെള്ളച്ചാട്ടത്തിന് മുന്നോട്ടേയ്ക്ക് അധികം ദൂരം അഞ്ജലി പോയില്ല. അധികമാരും എത്തിപ്പെടാത്ത സുന്ദരമായൊരിടാണ് ഇൗ വെള്ളച്ചാട്ടം,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം. 

ഈ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവ സ്ഥാനം തേടി പോയാല്‍ ഏതേലും മലയടിവാരത്തെത്തും. പാറക്കെട്ടുകള്‍ക്കിടയിലൂടെ പാലരുവി ഇളകിമറിഞ്ഞു വരുന്ന കാഴ്ച അതിമനോഹരമാണ്.20 അടി പൊക്കത്തില്‍ നിന്നാണ് ഈ ചാട്ടം ,വെള്ളം ചാടുന്നിടം ഒരു കുഴിയാണ്.നീന്തല്‍ അറിയാവുന്നവര്‍ക് ധൈര്യമായി ഇറങ്ങാം. മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6 കിലോമീറ്റർ പോയാൽ ഇവിടെ എത്താം.

English Summary: Travel Diaries by Anjali Ameer, Wayanad Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com