ADVERTISEMENT

കാടിന്റെ പച്ചപ്പും സൗന്ദര്യം അറിഞ്ഞുകൊണ്ടുള്ള യാത്രയണോ? എങ്കിൽ ഗവിയ്ക്ക് യാത്ര തിരിക്കാം. നീണ്ട ഇടവേളയ്ക്കു ശേഷം ഗവിയിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനം. ജീപ്പ്, ട്രാവലർ ഇനത്തിൽപ്പെട്ട വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളൂ.

സാധാരണ വിനോദസഞ്ചാരികൾക്കു കാഴ്ചകൾ കുറവാണു ഗവിയിലെങ്കിലും കാടു നല്‍കുന്ന കുളിർമയറിയാൻ ഇവിടെയെത്തുന്നവർ കൂടുതലാണ്. ഗവി എന്നു കേൾക്കുമ്പോഴെ മനസ്സിൽ കുളിർമയെത്തും. പത്തനംതിട്ടയിലെ സീതത്തോടു വഴിയാണു ഗവിയിലേക്കുള്ള യാത്ര. 

കാഴ്ചകൾക്കുപരിയായി ഗവിയിലേക്കുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താൽപര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ എന്ന വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.

ശ്രദ്ധിക്കാം

www.gavikakkionline.com എന്ന ഓൺലൈനിൽ ബുക്ക് ചെയ്താണ് പ്രവേശനം. രാവിലെ 8.30 മുതൽ 11 മണിവരെയേ പ്രവേശനമുള്ളൂ. കോവിഡ് വാക്സീൻ 2 ഡോസ് എടുത്തവർ, ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ചയായവർ, കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവർക്കും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവ് ആയവർക്കുമാണ് പ്രവേശനം. സർട്ടിഫിക്കറ്റ് സഞ്ചാരികളുടെ കൈവശം കരുതണം.

English Summary: Gavi Hill Station Reopen For Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com