ADVERTISEMENT

അവധിയാഘോഷിക്കാൻ ഇതിലും സുന്ദരമായ ഇടങ്ങൾ  ഭൂമിയിലുണ്ടോ എന്ന് സംശയം തോന്നും വയനാട്ടിലെ മൗണ്ടൻ ഷാഡോസ് എന്ന റിസോർട്ടിലെത്തിയാൽ. ''ഭൂമിയിലെ സ്വർഗം'' എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഈ റിസോർട്ടും അതിനു ചുറ്റുമുള്ള കാഴ്ചകളും ഒരിക്കലെങ്കിലും ആസ്വദിക്കണം, അത്രയേറെ മനോഹരമാണ് മൗണ്ടൻ ഷാഡോസ്. ശാന്തമായ അന്തരീക്ഷവും അതേ സമയം ആരെയും വശീകരിക്കുന്ന പ്രകൃതിയും ഈ റിസോർട്ടിന്റെ മാത്രം പ്രത്യേകതയാണ്. 

mountain-shadows-wayanad6

സുന്ദരകാഴ്ചയെരുക്കി റിസേർട്ട്

ഇരുപതു ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന മൗണ്ടൻ ഷാഡോസ്, ബാണാസുര മലനിരകളുടെ അടിവാരത്തിൽ, തടാകത്തിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളും ആഡംബരവും അതിനൊപ്പം തന്നെ പരമ്പരാഗതമായ ശൈലിയുമുള്ളതാണ് റിസോർട്ടിനുള്ളിലെ അമ്പത്തിയൊന്നു കോട്ടേജുകളും. പ്രകൃതിയെ ഒരു തരത്തിലും ഹനിക്കാത്ത രീതിയിൽ നിർമിച്ചിട്ടുള്ള ഈ വില്ലകളിൽ നിന്നും തടാകത്തിന്റെയും മലനിരകളുടെയും മുഴുവൻ സൗന്ദര്യവും ആസ്വദിക്കാവുന്നതാണ്. മലനിരകളെ കോടമഞ്ഞ് വന്നുപൊതിയുന്ന അതീവ ഹൃദ്യമായ കാഴ്ച കാണാൻ റിസോർട്ടിന്റെ മുകൾനിലയിലെത്തിയാൽ മതി.  

mountain-shadows-wayanad2

മൂന്നു തരത്തിലുള്ള വില്ലകളാണ് മൗണ്ടൻ ഷാഡോസ് റിസോർട്ടിലുള്ളത്. വയനാടിന്റെ പ്രകൃതിഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയുന്നവയാണ് പ്രീമിയം വില്ലകൾ. വില്ലകളോട് ചേർന്ന് സ്വകാര്യ പൂളുകൾ ഉള്ളതാണ് പ്രീമിയം പൂൾ വില്ലകൾ. മലനിരകളുടെയും തടാകത്തിന്റെയും മനോഹര കാഴ്ചകൾ, വില്ലയിൽ ഇരുന്നുതന്നെ കാണണമെന്നുള്ളവർക്കു പ്രീമിയം ജുകാസി വില്ലകൾ തെരെഞ്ഞെടുക്കാവുന്നതാണ്. 

mountain-shadows-wayanad7

''കോട്ടേജുകളെല്ലാം തടാകത്തിനു അഭിമുഖമായാണ് നിലകൊള്ളുന്നത്. റിസോർട്ടിൽ വരുന്നവരാരും തന്നെ പുറത്തേക്കു പോകാറില്ല. ഇവിടുത്തെ ശാന്തതയും പ്രകൃതിയും ആസ്വദിച്ചു സമയം ചെലവഴിക്കുകയാണ് പതിവ്. 'ഭൂമിയിലെ സ്വർഗം' എന്ന് ഞാൻ ഇതിനെ വിളിക്കും. തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽ നിന്നും മാറി സന്തോഷത്തോടെയും സമാധാനത്തോടെയും കുറച്ചു ദിവസങ്ങൾ, അതിനൊപ്പം തന്നെ ആഡംബരവും സ്വകാര്യതയും നൽകുകയും ഞങ്ങൾ ഉറപ്പു തരുന്നു''  ജനറൽ മാനേജർ മനോജ് കുനിശ്ശേരി പറയുന്നു. മൗണ്ടൈൻ ഷാഡോസ്, കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്. കോവിഡിന്റെ സാഹചര്യത്തിൽ റിസോർട്ട് അടച്ചിടുകയും ഇക്കഴിഞ്ഞ 2021 ജൂലൈ മാസത്തിൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. 

needle-rock-view-point

 മൗണ്ടൻ ഷാഡോസിലേക്ക്

വളരെ വിശാലമാണ് ഓരോ കോട്ടേജുകളും. മുറിയുടെ ഭിത്തികളെ മനോഹരമായ പെയിന്റിങുകൾ അലങ്കരിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും ഉറപ്പു തരുന്നതിനൊപ്പം അത്യാധുനിക ആഡംബരങ്ങളെല്ലാം  മുറികളിൽ സമ്മേളിച്ചിരിക്കുന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരിക്കുന്നതു കൊണ്ടുതന്നെ, യാതൊരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും ഇവിടെ കാണുവാൻ കഴിയുകയില്ല.പുറത്തെ പൂന്തോട്ടത്തിൽ നിന്നും പറിച്ച പൂക്കൾ മുറിയുടെ ഭംഗിയ്ക്കു മാറ്റേകുന്നു. തടാകത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന  ജനലുകൾ സന്ദർശകർക്കു മായിക കാഴ്ചകൾ സമ്മാനിക്കും.

mountain-shadows-wayanad3

എല്ലാത്തരം ഭക്ഷണവും വിളമ്പുന്നതാണ് ഇവിടുത്തെ റെസ്റ്ററൻറ്. ദോശ, ഇഡ്‌ലി, പാൻ കേക്ക്,ഓംലെറ്റ്, ആലൂ പറാത്ത തുടങ്ങി ധാരാളം വിഭവങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചോറും റൊട്ടിയുമടക്കമുള്ള വിവിധതരം വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ഉച്ചഭക്ഷണം. താല്പര്യമനുസരിച്ചു ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം. സ്റ്റാർട്ടേഴ്സും ഡെസേർട്ടുകളുമടക്കം രാത്രിഭക്ഷണവും വിഭവസമൃദ്ധമാണ്.  

mountain-shadows-wayanad1

മനോഹരമായ പ്രകൃതി ഭംഗി മാത്രമല്ല, വിനോദങ്ങളും മൗണ്ടൻ ഷാഡോസ് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സൈക്ലിങ്, ദ്വീപിലെ കാഴ്ചകൾ കാണാനായി ബഗ്ഗി റൈഡ്, പുസ്തകങ്ങൾ വായിക്കാൻ താൽപര്യമുള്ളവരെ കാത്തിരിക്കുന്ന ലൈബ്രറി, ടേബിൾ ടെന്നീസ് കളിക്കാനുള്ള സൗകര്യം, തുടങ്ങി സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന ധാരാളം വിനോദോപാധികൾ ഇവിടെയുണ്ട്.   

തിരക്കുകളിൽ നിന്നും മാറി, ശാന്തമായ അന്തരീക്ഷത്തിൽ കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ താല്പര്യമുള്ളവർക്ക് മടിക്കാതെ തെരെഞ്ഞെടുക്കാവുന്ന അതിസുന്ദരമായൊരിടമാണ് മൗണ്ടൻ ഷാഡോസ്. ചുറ്റിലും തടാകവും പക്ഷികളുടെ മനോഹരമായ ശബ്ദങ്ങളും ശാന്തമായ അന്തരീക്ഷവും മലനിരകളുമൊക്കെ സന്ദർശകരുടെ മനം കീഴടക്കുക തന്നെ ചെയ്യും. 

mountain-shadows-wayanad4

മൗണ്ടൻ ഷാഡോസിനു സമീപത്തായുള്ള കാഴ്ചകൾ

ബാണാസുര സാഗർ അണക്കെട്ട് : മണ്ണ് കൊണ്ട് നിർമിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ബാണാസുര സാഗർ അണക്കെട്ട്. മലനിരകളിലേക്കുള്ള ട്രെക്കിങിന്റെ ആരംഭം ഇവിടെ നിന്നുമാണ്. അണക്കെട്ടിലെ സ്പീഡ് ബോട്ടിങ് ആണ് സന്ദർശകരെ  ആകർഷിക്കുന്ന മറ്റൊന്ന്.കാലത്തു 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

mountain-shadows-wayanad5

ബാണാസുര-മീൻമുട്ടി വെള്ളച്ചാട്ടം : ബാണാസുര സാഗർ അണക്കെട്ടിനു മൂന്നു കിലോമീറ്റർ മാത്രം അകലെയായാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നു തട്ടുകളായി മുന്നൂറ് മീറ്റർ ഉയരത്തിൽ നിന്നും ജലം താഴേക്ക് പതിക്കുന്ന കാഴ്ച നയനാന്ദകരമാണ്. 

ലക്കിടി വ്യൂ പോയിന്റ്, കർലാട് തടാകം, പഴശി സ്മാരകം, കുറുമ്പാലക്കോട്ട വ്യൂ പോയിന്റ് എന്നിവ മൗണ്ടൈൻ ഷാഡോസിൽ നിന്നും ഒരു മണിക്കൂർ മാത്രം ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നയിടങ്ങളാണ്.

എങ്ങനെ എത്തിച്ചേരാം

ഏറ്റവുമടുത്തായി  കണ്ണൂർ, കാലിക്കറ്റ്  ഇന്റർനാഷണൽ എയർപോർട്ടുകളുണ്ട്. അവിടെ നിന്നും ടാക്സിയിൽ റിസോർട്ടിലെത്തി ചേരാം. യാത്ര ബസിലാണെങ്കിൽ സുൽത്താൻ ബത്തേരിയിലോ കല്പറ്റയിലോ ഇറങ്ങണം. അവിടെ നിന്നും ടാക്സി പിടിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് : 1800 891 3090 / reservations@mountainshadows.in

English Summary: Mountain Shadows Resorts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com