ADVERTISEMENT

ഈ വേനല്‍ക്കാലത്താണോ മൂന്നാര്‍ യാത്രയെന്ന് പലരും നെറ്റി ചുളിച്ചേക്കാം, എന്നാല്‍ യാത്രയ്ക്ക് അങ്ങനെ ഇന്ന സമയം എന്നൊന്നുമില്ല, തോന്നുമ്പോള്‍ പോകുന്ന യാത്രകള്‍ക്ക് അല്‍പ്പം സൗന്ദര്യം കൂടുതലായിരിക്കും. അത്തരമൊരു യാത്രയിലാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. മൂന്നാറിലേക്കുള്ള കിടിലന്‍ ബൈക്ക് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടന്‍ പങ്കുവച്ചു. 

“യാത്ര ചെയ്തുകൊണ്ടേയിരിക്കുക.. ഉത്തരങ്ങൾക്കായുള്ള അന്വേഷണം മറക്കുക! ഓരോ തിരിവുകളും ഒരു പുതിയ തുടക്കമാണ്, വഴിയിൽ നിങ്ങൾ സ്വയം കണ്ടെത്തും.. നിങ്ങളുടേത് എന്താണെന്ന് തിരിച്ചറിയാനും അല്ലാത്തത് ഉപേക്ഷിക്കാനും.” റൈഡിങ് വേഷത്തില്‍ ബൈക്കിനരികെ നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഇന്ദ്രജിത്ത് ഇങ്ങനെ കുറിച്ചിട്ടുണ്ട്.

മഞ്ഞും തണുപ്പും ഒന്നുമില്ലെങ്കിലും എക്കാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹില്‍സ്റ്റേഷനാണ് മൂന്നാര്‍. കാഴ്ചകൾ കൊണ്ട് സമ്പന്നമായ മൂന്നാർ എന്ന പറുദീസയിലേക്ക് യാത്രയെത്താൻ കൊതിക്കാത്ത സഞ്ചാരികൾ ഇല്ല.

English Summary: Indrajith Munnar Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com