കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പല്‍ യാത്ര

Nefertiti-Luxury-Cruise-1
Image From Nefertiti Sea Cruise Facebook Page
SHARE

കുറഞ്ഞ ചെലവില്‍ നെഫർറ്റിറ്റി ആഡംബരക്കപ്പലില്‍ യാത്ര ചെയ്യാനുള്ള അവസരവുമായി കോട്ടയം കെഎസ്ആര്‍ടിസി. അറബിക്കടലിലൂടെ അഞ്ചു മണിക്കൂര്‍ ആഡംബരക്കപ്പല്‍ യാത്ര ചെയ്യാം. മേയ് ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് യാത്ര തുടങ്ങും.  

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ചേര്‍ന്ന്, കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ഒരുക്കുന്നത്. രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന എസി റസ്‌റ്ററന്‍റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. കേരളത്തില്‍ ആദ്യമായാണ്‌ ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സൗകര്യമുള്ളത്. മൂന്നു ഡെക്കുകള്‍ ഉള്ള കപ്പലിലെ MS CLASS VI-ല്‍ ഒരു സമയം 200 പേര്‍ക്ക് യാത്ര ചെയ്യാം.

Nefertiti-Luxury-Cruise-2
Image From Nefertiti Sea Cruise Facebook Page

കൂടാതെ രസകരമായ ഗെയിമുകള്‍, ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. വിവാഹങ്ങള്‍, ഒത്തുചേരലുകള്‍, പാർട്ടി, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കായി 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വിശാലമായ റസ്റ്ററന്‍റ് ഏരിയയും അപ്പര്‍ഡെക് ഡിജെ മുതലായവയും ഇതിനുള്ളിലുണ്ട്.

Nefertiti-Luxury-Cruise
Image From Nefertiti Sea Cruise Facebook Page

11 വയസ്സും അതിനു മുകളിലും ഉള്ളവർക്ക് 2949 രൂപയും 5-10 വയസ്സുള്ളവർക്ക് 1249 രൂപയുമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്ന ക്രൂസ് യാത്രക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495876723, 8547832580 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 

English Summary: Ksrtc Introducing Nefertiti Luxury Cruise Packages

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA