ADVERTISEMENT

ജംഗിൾ സഫാരിക്ക് പുറമെ യാത്രാ പ്രേമികൾക്ക് കോതമംഗലം കെഎസ് ആർടിസിയുടെ മറ്റൊരു സമ്മാനംകൂടി. ഓണത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിടുകയാണ്. ചതുരംഗപ്പാറയിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്.ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ഒരു കെ എസ് ആർടിസി യൂണിറ്റ് ട്രിപ്പ് നടത്തുന്നത്. ഇന്നായിരുന്നു ആദ്യ ട്രിപ് ആരംഭിച്ചത്. 

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയ്ക്ക് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ. ഇടവിടാതെ വീശുന്ന കാറ്റാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആ കാറ്റിന്റെ കുളിർമയിൽ ഉച്ചവെയിൽ പോലും ആലോസരമായി തോന്നില്ല. 

മലമുകളിലെ കാറ്റാടിപ്പാടം സഞ്ചാരികൾക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും. വ്യൂപോയിന്റിൽ നിന്നാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ നയനമനോഹരമായ വിദൂരദൃശ്യവും ആസ്വദിക്കാം. ചതുരംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തുമെന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും യാത്ര തിരഞ്ഞെടുക്കാം. 

ksrtc-travel1
johnygeorge/shutterstock

കോതമംഗലത്ത് നിന്നും എ.എം റോഡ് വഴി മൂന്നാറിൽ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയിൽ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി , ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 

ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി വിളിക്കുക 94465 25773, 94479 84511

English Summary: Kothamangalam  ksrtc announces budget tourism package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com