ADVERTISEMENT

നാട്ടിൻപുറത്തിന്റെ ഗ്രാമകാഴ്ചയും കായൽസവാരിയും നാവിൽ കപ്പലോടുന്ന തനിനാടൻ വിഭവങ്ങളും ആരെയും ആകർഷിക്കുന്ന കുമരകം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളും കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ അന്നും ഇന്നും പ്രണയത്തിലാക്കുന്നത് കായൽസൗന്ദര്യമാണ്. കായലിലൂടെ കെട്ടുവള്ളത്തിലേറിയുള്ള യാത്രയാണ് ഏറെ രസകരം. കേരളത്തിന്റെ നെതർലന്‍ഡ് എന്നറിയപ്പെടുന്ന കുമരകം സഞ്ചാരികളുടെ പറുദീസയാണ്.

tharavadu-heritage-home2
Image Source:Tharavadu Heritage Home Kumarakom Facebook Page

നക്ഷത്ര ഹോട്ടലുകളും ഹോംസ്റ്റേകളും വഞ്ചിവീടുമൊക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന കുമരകത്തെ എന്നും കമനീയമാക്കുന്നിടമാണ് പഴമയിൽ പുതുമ നിറച്ച തറവാട് ഹെറിറ്റേ‍‍ജ് ഹോം. വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടം തറവാടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. നല്ല ഭക്ഷണവും കുറെയേറെ വർത്തമാനങ്ങളുമായി എല്ലാവരും ഒത്തുചേരുന്ന കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാം. തിരക്കിന്റെ ലോകത്ത് നിന്നും കുടുംബമായോ കൂട്ടുകാരുമൊത്തോ ശാന്തമായി സമയം ചെലവിടാൻ കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം മികച്ച ചോയ്സായിരിക്കും. കുമരകം ഗവൺമെന്റ്ബോട്ടു ജെട്ടിക്ക് സമീപമാണ് തറവാട് ഹെറിറ്റേജ് ഹോം.

tharavadu-heritage-home5
Image Source:Tharavadu Heritage Home Kumarakom Facebook Page

സഞ്ചാരികൾക്ക് ലോട്ടറി

കുറഞ്ഞ ചെലവിൽ ഒത്തുചേരലുകൾ ആഘോഷമാക്കണോ? മികച്ച ഒാഫറുകളാണ് സന്ദർശകർക്കായി തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന ഗ്രൂപ്പിനാണ് ഇൗ ഒാഫറുകൾ. കൂടാതെ 60 വയസ്സു മുതലുള്ള സീനിയർ സിറ്റിസൺ സ്ത്രീകൾക്ക് ഇൗ ഒാഫറിനോടൊപ്പം 10 ശതമാനം സിസ്കൗണ്ടും നൽകുന്നുണ്ട്. ഒക്ടോബർ 31 വരെയാണ് ഒാഫർ കാലാവധി.

tharavadu-heritage-home1
Image Source:Tharavadu Heritage Home Kumarakom Facebook Page

ഡേ പാക്കേജും നൈറ്റ് പാക്കേജുമൊക്കെയുണ്ട്. രാവിലെ 10.30 മുതൽ 4.30 വരെയുള്ള ഡേ പാക്കേജിൽ വെൽക്കം ഡ്രിങ്ക്, നോൺ വെജ് ഭക്ഷണം, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനുമുള്ള മുറി, വൈകുന്നേരത്തെ ചായയും സ്നാക്സുമടക്കം രണ്ടു മണിക്കൂർ നീണ്ട ശിക്കാര ബോട്ടിങ്ങുമുണ്ട്. ഇൗ പാക്കേജിൽ ഒരാൾക്ക് 900 രൂപയാണ് ഇൗടാക്കുന്നത്. 

സായാഹ്നം കുമരകത്ത് ചെലവഴിക്കാം

സായാഹ്നം കുമരകത്ത് ചെലവഴിക്കുന്നവർക്കായി 900 രൂപയുടെ ഇൗ പാക്കേജു തന്നെ തിരഞ്ഞെടുക്കാം. 2.30 മുതൽ രാത്രി 8.30 വരെയാണ് സമയപരിധി. നോൺവെജ് ഡിന്നറടക്കം ഡേ പാക്കേജിലുള്ള എല്ലാം സൗകര്യങ്ങളും ഇൗ പാക്കേജിലുമുണ്ട്.

കുറഞ്ഞ ചെലവിൽ രാത്രി താമസിക്കാം

സുഹൃത്തുക്കൾ ഒരുമിച്ചോ കുടുംബമായോ ഒരു രാത്രി ചെലവിടാൻ ആഗ്രഹിക്കുന്നുണ്ടോ? 1800 രൂപ മുടക്കിയാൽ കുറഞ്ഞ ചെലവിൽ തറവാടിന്റെ മനോഹാരിതയിൽ അന്തിയുറങ്ങാം.

tharavadu-heritage-home4
Image Source:Tharavadu Heritage Home Kumarakom Facebook Page

 

മൂന്ന് ഹെറിറ്റേജ് എസി മുറികളും, വെൽക്കം ഡ്രിങ്ക്, ചായയും സ്നാക്സും കായല്‍പരപ്പിലൂടെ 2 മണിക്കൂർ നീണ്ട ശിക്കാര ബോട്ട് യാത്രയും നോൺ വെജ് ഡിന്നറുമടക്കം പിറ്റേന്ന് രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് മടങ്ങാം. ഉച്ചയ്ക്ക് 2 മണിയ്ക്ക് ചെക്ക് ഇൻ ചെയ്ത് അടുത്ത ദിവസം 11 മണിക്ക് ചെക്ക് ഒൗട്ട് ചെയ്യാവുന്ന രീതിയിലാണ് നൈറ്റ് സ്റ്റേ പാക്കേജ് ഒരുക്കിയിരിക്കുന്നത്.

കുമരകത്തെ മുത്തശ്ശിവീട്

tharavadu-heritage-home3
Image Source:Tharavadu Heritage Home Kumarakom Facebook Page

ഏകദേശം 150 വർഷത്തിലേറെ പഴക്കമുള്ള വീടാണ് ഹെറിറ്റേജ് ഹോം ആയി പരിഷ്ക്കരിച്ചിരിക്കുന്നത്. കുമരകത്തിന്റെ ജീവനാഡിയായ കനാലുകളും കായൽ രുചികളും അനുഭവിച്ചറിയാൻ ‘തറവാട്’ വീട്ടിലേക്ക് വിദേശീയരും സ്വദേശീയരുമടക്കം നിരവധിപേരാണ് എത്തിച്ചേരുന്നത്. മരങ്ങള്‍ തണൽ വിരിക്കുന്ന മുറ്റത്ത് എത്തുമ്പോഴേ മനസ്സ് ശാന്തമാകും.

 

ഒന്നരനൂറ്റാണ്ടിന്റെ ഓർമകളുമായാണ് ഈ മുത്തശ്ശിവീട് സഞ്ചാരികളെ കാത്തിരിക്കുന്നത്. പഴമയുടെ പുതുമ നിറച്ച ഇൗ തറവാട്ടിലെ താമസം നവ്യാനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. സ്വച്ഛമായ താമസത്തിനൊപ്പം എടുത്തപറയേണ്ട ഒന്നാണ് ഇവിടെയൊരുക്കുന്ന വിഭവങ്ങളുടെ രുചി. തനിനാടൻ രുചികൂട്ടിൽ ഒരുങ്ങുന്ന വിഭവങ്ങൾക്കെല്ലാം നാവിനെ ത്രസിപ്പിക്കുന്ന സ്വാദാണ്. 

tharavadu-heritage-home-boating
Image Source:Tharavadu Heritage Home Kumarakom Facebook Page

കായലിലൂടെ കെട്ടുവള്ളയാത്ര

കായൽഭംഗി ആസ്വദിക്കുന്നത് വള്ളത്തിലിരുന്നു തന്നെ വേണം. തറവാട് ഹെറിറ്റേജ് ഹോമിലെത്തുന്നവർക്ക് കുമരകത്തിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കുന്നു. സഞ്ചാരികളുടെ താല്പര്യം അനുസരിച്ച് ബോട്ടുകളോ ചെറുവള്ളങ്ങളോ വലിയ കെട്ടുവള്ളമോ തിരഞ്ഞെടുക്കാം.

 

തറവാടിന്റെ തൊട്ടടുത്തുള്ള കനാലിൽനിന്നു തന്നെ കെട്ടുവള്ളത്തിൽ കയറാം. കുമരകത്തെ ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്ന ഈ കനാലുകൾ ചെന്നു ചേരുന്നത് വേമ്പനാട്ടുകായലിലാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കായൽക്കാഴ്ചകൾ കണ്ടുള്ള യാത്ര മനംകുളിർപ്പിക്കും. യാത്ര ആഘോഷമാക്കണോ? പോകാം കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോമിലേക്ക്. 

കൂടുതൽ വിവരങ്ങൾക്ക്: 9447152447, 9446503632, 04812525230. Email: tharavaduhome@gmail.com.

English Summary: Tharavadu Heritage Home Kumarakom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com