മറയൂരിലെ മൺവീട്ടിൽ താമസം; ചിത്രങ്ങൾ പങ്കിട്ട് അനാർക്കലി

anarkali-marikar
Image Source: anarkali marikar/Instagram
SHARE

കാഴ്ചകൾ തേടിയുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് മലയാളികളുടെ പ്രിയതാരം അനാർക്കലി മരയ്ക്കാർ. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും സുഹൃത്തുകൾക്കൊപ്പം യാത്ര പോകുക പതിവാണ്. മൂന്നാറിന്റെ മനോഹാരിതയിലേക്ക് പലതവണ പോയാലും അനാർക്കലിയ്ക്ക് മടുപ്പ് തോന്നുകയില്ലെന്ന് പങ്കുവച്ച ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. മൂന്നാറിന്റെ സൗന്ദര്യം നിറഞ്ഞ ഇടത്തേയ്ക്ക് ഒരുപാട് തവണ താരം യാത്ര പോയിട്ടുണ്ട്.  മഞ്ഞും പച്ചപ്പും നിറഞ്ഞ കാഴ്ചകളോടും പ്രിയമാണ്.  വട്ടവട, രാമകൽമേട്, മാങ്കുളം എന്നിവിടങ്ങളിലേക്കെല്ലാം അടുത്തകാലത്ത് അനാർക്കലി പോയിരുന്നു. ഇപ്പോഴിതാ മറയൂരിന്റെ കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരുപാട് ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മറയൂരിൽ ആരെയും ആകർഷിക്കുന്ന മൺവീട്ടിലെ കാഴ്ചകൾ നിറഞ്ഞ ചിത്രങ്ങളും അനാർക്കലി പങ്കുവച്ചിട്ടുണ്ട്.

ഞാനൊരു ഇടുക്കിക്കാരിയായതുകൊണ്ട് എനിക്കേറ്റവും ഇഷ്ടം എന്റെ നാട് തന്നെയാണെന്നും  മലകളും പച്ചപ്പും മഞ്ഞും നിറഞ്ഞയിടം ഒരുപാട് ഇഷ്ടമാണെന്നും ചെറുയാത്രകളൊക്കെ പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഇടുക്കിയിലേക്കാണ് തീരുമാനിക്കുന്നതെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ അനാർക്കലി പറയുന്നുണ്ട്. 

മറയൂരും മൺവീടും 

ചിന്നാര്‍ വന്യജീവി സങ്കേതം, ആനമല ടൈഗര്‍ റിസര്‍വ്, ആനമുടിച്ചോല നാഷനല്‍ പാര്‍ക്ക്, ഇരവികുളം നാഷനല്‍ പാര്‍ക്ക് എന്നിവയ്ക്ക് നടുവിലാണ് മറയൂരിന്റെ സ്ഥാനം. മറയൂർ എന്നു കേൾക്കുമ്പോൾ ആദ്യം ഒാർമ വരുന്നത് ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാട് എന്നാണ്. കുളിരുള്ള കാലാവസ്ഥയും കുളിർമ നിറഞ്ഞ ഗ്രാമകാഴ്ചകളും സമ്മാനിക്കുന്ന മറയൂർ ആരെയും ആകർഷിക്കുന്ന സ്വപനഭൂമിയാണ്. മൂന്നാറിൽ നിന്ന് ഒരുമണിക്കൂർ അകലെയുള്ള മറയൂരിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളുള്ള ഹൈഡ് ഔട്ടാണ് മഡ് ഹൗസ്. മനോഹരമായ ഒരു പൂന്തോട്ടം ആയിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓലമേഞ്ഞ മണ്ണുകൊണ്ട് നിർമിച്ച കുഞ്ഞു വീടുകൾ പ്രകൃതിയുമായി ഇണങ്ങി ചേരാൻ പ്രേരിപ്പിക്കും. അകത്തളങ്ങൾ എല്ലാം മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. 

പുരാതനശേഷിപ്പായ മുനിയറകളിൽ തുടങ്ങി ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്. മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഴ അധികം പെയ്യാത്ത എന്നാൽ തണുപ്പുള്ള മലയോരം. കരിമ്പിൻപാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകർഷണം. സംഘം ചേർന്നുള്ള യാത്രകൾക്കു മറയൂർ ചേരും.

English Summary: Anarkali Marikar Enjoys Holiday in Marayoor

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS