കൊടുംചൂടിലും മഞ്ഞണിഞ്ഞ കാഴ്ച; ഇത് ഉറിതൂക്കിമല

urithookki-mala4
Image Source: Youtube
SHARE

സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി ഒട്ടും ചോരാത്ത മനോഹര സ്ഥലങ്ങൾ നിരവധിയുണ്ട്. ഇപ്പോഴിതാ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കോഴിക്കോട് വടകരയിലെ ഉറിതൂക്കിമല. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമല കാണാന്‍ ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്. കൊടുംവേനലില്‍ മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവര്‍ക്കിത് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍. ഉയരംകൂടിയ കുന്നുകളും കിഴുക്കാംതൂക്കായിനില്‍ക്കുന്ന പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം വശ്യമനോഹരമായ കാഴ്ചയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

മഞ്ഞുപുതച്ച മലയിലെ പാറക്കെട്ടിലിരുന്ന് ഒരുപകല്‍ നീളെ കാഴ്ചകള്‍ കണ്ടിരിക്കാം. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പുറംഭംഗി കാണാന്‍ ഉറിതൂക്കിമല തന്നെ കയറണം എന്നാണ് സഞ്ചാരികള്‍ പറയുന്നത്. ഉറിതൂക്കി എന്നപദം വീരപഴശ്ശിയു​മായി ബന്ധപ്പെട്ടിരിക്കുന്നു. ശത്രുവിൽ നിന്ന് ഒളിവിൽ കഴിയാനും മറ്റും പഴശ്ശിരാജാവ് ഇൗ മലയിൽ എത്തിയതായാണ് ചരിത്രം പറയുന്നത്.

urithookki-mala2
Image Source: Youtube

മലയിലേക്കുള്ള യാത്ര അല്‍പം ബുദ്ധിമുട്ടേറിയതാണെങ്കിലും മലകയറാനെത്തുന്നവര്‍ കുറവല്ല. കാഴ്ചക്കാരിലധികവും യുവാക്കള്‍. ഉറിതൂക്കിയിലെ ചെങ്കുത്തായതും കിഴുക്കാം തൂക്കായതുമായ ഉയര്‍ന്ന പാറക്കൂട്ടങ്ങള്‍ക്ക് താഴെ അഗാധമായ ഗര്‍ത്തമാണ്. ശ്രദ്ധയൊന്ന് പാളിയാല്‍ വലിയ അപകടം വരെ സംഭവിക്കാം. സഞ്ചാരികളുടെ വരവേറിയതോടെ മലയിലേയ്ക്കുള്ള റോഡ് യാത്രായോഗ്യമാക്കാന്‍ പഞ്ചായത്തും ശ്രമം തുടങ്ങിയിട്ടുണ്ട്.പ്രദേശത്തെ രണ്ടുമലകളെ ചേര്‍ത്ത് റോപ്‌വേ നിര്‍മിക്കുന്നതും ആലോചനയിലാണ്.

English Summary: Urithookki Mala unexplored place in Kozhikode

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS