140 വർഷം പഴക്കമുള്ള ബംഗ്ലാവ്; വിനീത് ശ്രീനിവാസന്‍റെ വയനാട് വെക്കേഷന്‍

vineeth-sreenivasan
Image Source: Vineeth Sreenivasan/Instagram
SHARE

വയനാട്ടില്‍ അവധിദിനങ്ങള്‍ ചിലവിട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. താമസിച്ച റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളും വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വയനാട്ടിലെ റിസോര്‍ട്ടിലെ താമസത്തിനെക്കുറിച്ചും റിസോര്‍ട്ടിനെ അഭിനന്ദിച്ചുകൊണ്ടും ഒരു കുറിപ്പും വിനീത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇവിടുത്തെ താമസം തനിക്ക് ഏറെ ഇഷ്ടമായെന്ന് വിനീത് പറയുന്നു. പെയ്ഡ് പ്രൊമോഷന്‍ അല്ല എന്ന് നടന്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

സുല്‍ത്താന്‍ബത്തേരിക്കടുത്ത് ചുള്ളിയോട്ടില്‍ സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും വിളയുന്ന മംഗളം കാർപ്പ് എസ്റ്റേറ്റിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 1800 കളിൽ, അക്കാലത്തെ പ്ലാന്റർമാരിൽ ഒരാളായ കോളിൻ ഓലി മക്കെൻസിയാണ് മംഗളം കാർപ്പ് എസ്റ്റേറ്റ് സ്ഥാപിച്ചത്. 200 ഏക്കറിലധികം സ്ഥലത്ത് അദ്ദേഹം കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചു. 1932 ൽ, അപൂർവ സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷിയിൽ താല്പര്യം ഉണ്ടായിരുന്ന പി.ബൽറാം കുറുപ്പ് ഈ എസ്റ്റേറ്റ് വാങ്ങി. ഇപ്പോള്‍ ഇവിടം വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.

140 വർഷം പഴക്കമുള്ള മനോഹരമായ ഒരു കൊളോണിയൽ ബംഗ്ലാവാണ് ഇവിടുത്തെ പ്രധാനകാഴ്ച.. പഴയ ബംഗ്ലാവ് എന്നാണു ഇത് അറിയപ്പെടുന്നത്. നവീകരിച്ച ബംഗ്ലാവിനുള്ളില്‍ കുടുംബത്തിന്‍റെ പാരമ്പര്യത്തിന്‍റെ ഭാഗമായ പുരാതന വസ്തുക്കളും കൊളോണിയൽ ഫർണിച്ചറുകളും കാണാം. പ്ലാന്റേഷൻ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മികച്ച ഇടമാണിത്.

ഇതു കൂടാതെ മരത്തിനു മുകളില്‍ നിര്‍മിച്ച ട്രീ ഹൗസുകളുമുണ്ട്. 40 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ ആഡംബര ട്രീ ഹൗസുകളിലേക്ക് കാപ്പിച്ചെടികള്‍ക്കിടയിലൂടെ, വളഞ്ഞുപുളഞ്ഞ് കിടക്കുന്ന നടപ്പാതകളിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. താമസക്കാര്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ട്രെക്കിങ് നടത്താനും തോട്ടങ്ങള്‍ പര്യവേഷണം ചെയ്യാനും അവസരമുണ്ട്.

English Summary: Vineeth Sreenivasan Enjoy Holiday in Wayanad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA