ADVERTISEMENT

സായാഹ്നം ഭംഗിയാക്കാന്‍ തൃശൂര്‍ പുള്ളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. സൂര്യകാന്തിയും കുട്ടവ‍ഞ്ചിയും പച്ചവിരിച്ച വയലുകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മനം മയക്കുന്ന സൗന്ദര്യമാണ് പുള്ളിലെ ആകര്‍ഷണം. വൈകുന്നേരങ്ങളില്‍ വയലുകളുടെ ഹരിതഭംഗി കൂടിയാകുമ്പോള്‍ സൗന്ദര്യം ഇരട്ടിയാക്കും. സൂര്യോദയവും സൂര്യാസ്തമനവും ഇവിടത്തെ ഏറെ ഭംഗിയുള്ള കാഴ്ചകളാണ്. ദിനംപ്രതി ഒട്ടേറെ കുടുംബങ്ങളാണ് പ്രകൃതിഭംഗി ആസ്വദിക്കുവാൻ ഇവിടെ എത്തുന്നത്. വൈവിധ്യമുള്ള ദേശാടന പക്ഷികളുടെയും കേന്ദ്രമാണ് ഇവിടം.

 

പച്ചപ്പുല്‍ പാടവും നടുവിലൂടെയുള്ള കനാലും ആരുടെയും ഉള്ള് നിറക്കും. കുട്ടവഞ്ചിയും സൂര്യകാന്തിപാടവും ആമ്പല്‍കുളവും കൂടിയായപ്പോള്‍ പുള്ളില്‍ സന്ദര്‍ശകരുടെ തിരക്ക് കൂടി. മഴ കാരണം വെള്ളം കയറി സൂര്യകാന്തി നശിച്ചുവെങ്കിലും സന്ദര്‍ശകര്‍ക്കായി ചില ഭാഗങ്ങളില്‍ ഇപ്പോഴും സൂര്യകാന്തിപൂക്കള്‍ കാത്തിരിക്കുന്നുണ്ട്.

 

ദൂരദേശത്തു നിന്ന് പോലും ആളുകളെത്തുന്നുണ്ട്. കുടുംബവുമൊത്ത് സായാഹ്നം ആസ്വദിക്കാനുള്ള മികച്ച ഇടമായി പുള്ളി ഇതിനോടകം മാറികഴിഞ്ഞു. ബോട്ടിങ്ങും കുട്ട വഞ്ചിയും വരവ് കൂടുതല്‍ ഭംഗിയാക്കുന്നുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രദേശത്തെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ തിരക്ക് ഇരട്ടിയായെന്നാണ് നാട്ടുകാർ പറയുന്നത്. പുള്ളിൽ എത്തുന്ന  സന്ദര്‍ശകര്‍ക്ക് പറയാനുള്ളത് ഇങ്ങനെ. ടൂറിസത്തിന് വലിയ സാധ്യതയുള്ള പ്രദേശമാണ് പുള്ള്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ഭീഷണിയുണ്ടാക്കരുതെന്നറിയിച്ചാണ് സഞ്ചാരികളെ പുള്ള് സ്വാഗതം ചെയ്യുന്നത്. 

English Summary: Thrissur Pullu village Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com