ADVERTISEMENT

ഹിമാലയൻ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ

∙തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2713 അടി മുതൽ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങൾ ഈ പ്രദേശത്തുണ്ട്. 

514118892
നേപ്പാൾ യാത്രയിൽ

∙ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികൾ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാൽ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകൾക്കും പ്രശസ്തമാണ് ഇവിടം. നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം.

∙ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളിൽ മൂന്നെണ്ണം അടങ്ങുന്ന അന്നപൂർണനിരയിലെ വിവിധ ട്രക്കിങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് പോഖറായിൽ നിന്നാണ്.

∙പ്രകൃതി ദൃശ്യങ്ങൾക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോൾ ഈ പട്ടണം. പാരാഗ്ലൈഡിങ്, സ്കൈഡൈവിങ്, സിപ്‍ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ട്രക്കിങ്ങുകൾ, പർവ്വതാരോഹണം തുടങ്ങിയവയ്ക്കൊക്കെ പോഖറായിൽ അവസരങ്ങളുണ്ട്. 

∙കാഠ്മണ്ഡുവിൽ നിന്നു ദിവസവും രാവിലെ പോഖറായിലേക്ക് ടൂറിസ്റ്റ് ബസ് സർവീസുണ്ട്. അഞ്ച്–ആറ് മണിക്കൂറെടുക്കുന്ന യാത്രയാണിത്. 25 മിനിറ്റ് പറന്നാൽ പോഖറായിലെത്തുന്ന ചെറുവിമാനങ്ങളും കാഠ്മണ്ഡുവിൽ നിന്ന് ലഭ്യമാണ്. 

∙ഇന്ത്യൻ പൗരന്മാർക്ക് അതിർ‌ത്തി രാജ്യമായ നേപ്പാളിലേക്ക് സഞ്ചരിക്കാൻ വീസ ആവശ്യമില്ല. 

∙ഇന്ത്യൻ പാസ്പോർട്ടോ, ഇലക്ഷൻ കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ തിരിച്ചറിയൽ രേഖയായി കയ്യിൽ കരുതണം. പാസ്‍പോർട് സൈസ് ഫോട്ടോകളും കൈവശം കരുതേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com