ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ ഏക  ശുദ്ധജലതടാകം സ്ഥിതിചെയ്യുന്ന  വെള്ളായണിയിലേക്ക് ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷൻറെ നേതൃത്വത്തിൽ 'മൺസൂൺ ഫോട്ടോവാക്ക്' സംഘടിപ്പിക്കുന്നു. ജൂൺ 23, ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഫോട്ടോവാക്ക്. ഡിജിറ്റൽ മീഡിയ ഫൗണ്ടേഷൻ (ഇന്ത്യ) എന്ന സംഘടനയുടെ ഭാഗമായ ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷൻറെ കേരളാ ചാപ്റ്ററാണ് ഈ ഏകദിന ഫോട്ടോവാക്ക് നടത്തുന്നത് .

ഒട്ടേറെ ജൈവ വൈവിധ്യമുള്ള കാർഷിക ഗ്രാമം കൂടിയായ വെള്ളായണിയുടെ മഴക്കാലത്തെ ഭംഗി ക്യാമറാക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്നതിനൊപ്പം അനുദിനം കയ്യേറ്റങ്ങളാലും മലിനീകരണത്താലും വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന കായലിന്റെയും പരിസരപ്രദേശങ്ങളുടെയും ദയനീയത ഫോട്ടോഗ്രാഫുകളായി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും ഈ ഫോട്ടോവാക്കിലൂടെ ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷൻറെ അണിയറയിലുള്ള പ്രകൃതി സ്നേഹികളായ ഫോട്ടോഗ്രാഫറൻമാർ ലക്ഷ്യമിടുന്നു.

ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും പ്രായ പരിധിയില്ലാതെ  പങ്കെടുക്കാവുന്ന രീതിയിലാണ്  ഫോട്ടോവാക്ക് സംഘടിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള സ്മാർട്ഫോണുകളുമായോ, ഡി.എസ്.എൽ.ആർ ക്യാമറകളുമായോ, അല്ലെങ്കിൽ മറ്റു ഡിജിറ്റൽ ക്യാമറകളുമായോ ഈ ഫോട്ടോവാക്കിന്റെ ഭാഗമാകാൻ സാധിക്കും. ഫോട്ടോഗ്രാഫിയിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അടിസ്ഥാന നിയമങ്ങളെക്കുറിച്ചും  ഫോട്ടോഗ്രാഫിയിലെ അതിനൂതനരീതികളെക്കുറിച്ചുമെല്ലാം   ഈ രംഗത്തെ വിദഗ്ദ്ധർ ഫോട്ടോവാക്കിനിടെ ഇതിൽ പങ്കെടുക്കുന്നവർക്ക് അറിവ് പകർന്നു നൽകും.      

ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷൻ (ഒ.പി.എഫ്) വെള്ളായണിയിലേക്ക് സംഘടിപ്പിക്കുന്ന ഈ ഏകദിന  മൺസൂൺ ഫോട്ടോവാക്കിൽ പങ്കെടുക്കാൻ www.facebook.com/openphotographyfoundation എന്ന ഫേസ്‌ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമാണ് ഈ  ഫോട്ടോവാക്കിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫോട്ടോവാക്ക് കോർഡിനേറ്റർ സെയ്ദ് ഷിയാസ് മിർസയെ 9447115718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com