ADVERTISEMENT
bekal-fort-rain

കനത്ത മഴയില്‍ ബേക്കൽ കോട്ടയുടെ ഭിത്തി ഇടിഞ്ഞു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞരാത്രിയിലെ മഴയിൽ ഇടിഞ്ഞത്. സംസ്ഥാനത്ത് അവശേഷിച്ചിട്ടുള്ള പുരാതന കോട്ടകളിൽ ഏറ്റവും വലുതാണ് കടലിലേക്കു തള്ളി നിൽക്കുന്ന മുനമ്പിൽ 40 ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതുമാണ് ബേക്കൽ കോട്ട.

നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകൾമുൻപ് കെട്ടിയുയർത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് കാലവർഷക്കെടുതിയിൽ തകർന്നത്. ഇതിനു മുകളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു. ഇരുമ്പു ദണ്ഡുകൾ നിരത്തിയാണ് പ്രവേശനം നിരോധിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com