ADVERTISEMENT

ഭൂമിയിലെ കാഴ്ചകൾക്കപ്പുറം ആകാശത്തിനുമപ്പുറമുള്ള ലോകത്തെ അറിയാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. എല്ലാവർക്കും സാധിച്ചില്ലെങ്കിലും വ്യത്യസ്ത യാത്രാനുഭവത്തിനായി പണം മുടക്കാൻ ഒരു മടിയും ഇല്ലാത്തവർക്ക് ഒന്ന് ബഹിരാകാശം വരെ പോയി വരാം. ബഹിരാകാശ ടൂറിസം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് നാസ. ബഹിരാകാശത്ത് താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ എന്ന ആശയമാണ് നാസ വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു ബഹിരാകാശ സഞ്ചാരിക്ക് 30 ദിവസം വരെ സ്പേസ് സ്റ്റേഷനിൽ താമസിക്കാം അവസരമുണ്ട്. ഈ ദൗത്യം വിജയിച്ചാൽ 2024 ഓടെ ചന്ദ്രനിലേക്കുള്ള യാത്രയുടെ പുതിയ പദ്ധതികൾ ആരംഭിക്കും. അടുത്ത വർഷം മുതൽ ബഹിരാകാശ യാത്ര വാണിജ്യാടിസ്ഥാനത്തിലാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ നാസ.

59 മില്യൺ ഡോളർ മുതൽ ആരംഭിക്കുന്ന വിനോദ ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ യാത്രയാണ് ബഹിരാകാശ ടൂറിസം. പരിക്രമണം, സബോർബിറ്റൽ, ചാന്ദ്ര ബഹിരാകാശ ടൂറിസം എന്നിവ ഉൾപ്പെടെ നിരവധി തരം ബഹിരാകാശ ടൂറിസങ്ങളുണ്ട്. ഇതാദ്യമായിട്ടല്ല ഇത്തരം യാത്രകൾ സംഘടിപ്പിക്കപ്പെടുന്നത്. യുഎസിന് മുൻപ് 1988ൽ ബഹിരാകാശ ടൂറിസം എന്ന ആശയം നടപ്പിലാക്കിയത് റഷ്യൻ ബഹിരാകാശ ഏജൻസി ആണ്. 2007 ആയപ്പോഴേക്കും വാണിജ്യ ബഹിരാകാശ യാത്രയ്‌ക്കായി ഉയർന്നുവരുന്ന ആദ്യകാല വിപണികളിലൊന്നായി ബഹിരാകാശ ടൂറിസം മാറി.

2001 നും 2009 നും ഇടയിൽ സ്വകാര്യ റഷ്യൻ കമ്പനിയായ സ്പേസ് അഡ്വഞ്ചേഴ്സ് ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഇപ്പോൾ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികൾ യുഎസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനങ്ങളുടെ ഒരു നിര തന്നെ ആരംഭിക്കാനുള്ള പദ്ധതിയിലാണ്.

നാസ മുമ്പ് ബഹിരാകാശ നിലയത്തിന്റെ വാണിജ്യപരമായ ഉപയോഗം നിരോധിക്കുകയും ബഹിരാകാശയാത്രികരെ ലാഭത്തിനുവേണ്ടിയുള്ള ഗവേഷണങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപകാല ദശകങ്ങളിലെ വാണിജ്യ മേഖലയിലുണ്ടായിരിക്കുന്ന സമീപനം മാനിച്ചാണ് നാസയുടെ പുതിയ ചുവട് വയ്പ്പ്. മാത്രമല്ല ഐഎസ്‌എസിന്റെ സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടും കൂടിയാണ് നാസയുടെ ഈ പ്രഖ്യാപനം.

ബഹിരാകാശ യാത്രകൾ സ്വകാര്യവത്കരിക്കുന്നതോടെ ടൂറിസത്തിന്റെ മുഖഛായ തന്നെ മാറിയേക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ട്രിപ്പ് പോകുന്ന ലാഘവത്തോടെ ബഹിരാകാശ കണ്ടു മടങ്ങാം. കൈ നിറയെ പണമുള്ള ആർക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. നിലവിൽ കോടിശ്വരൻമാർക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ബഹിരാകാശ ടൂറിസം ഭാവിയിൽ എല്ലാത്തരം സഞ്ചാരികളിലേക്കും എത്തിപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com