sections
MORE

ലോകയാത്ര ഫെസ്റ്റിൽ പങ്കെടുക്കൂ; കീശ കാലിയാക്കാതെ വിദേശയാത്ര നടത്താം

travel
SHARE

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഒരോ നാട്ടിലെയും കാഴ്ചകളും രുചിയും സംസ്കാരവുമൊക്കെ തികച്ചും വ്യത്യസ്തമാണ്. കൗതുകമുണർത്തുന്ന കാഴ്ചകൾ തേടി യാത്ര പോകുന്നവർ നിരവധിയാണ്. യാത്രയ്ക്കായി മാത്രം ജീവിക്കുന്ന സഞ്ചാരികളും ഉണ്ട്. ഇന്ത്യക്കകത്ത്  മിക്കവരും  ചുറ്റിയടിച്ചിട്ടുണ്ടെങ്കിലും വിദേശയാത്ര എല്ലാവരുടെയും സ്വപ്നമാണ്. യാത്രാപ്രേമികൾക്കായി ഇതാ ഒരു സുവർണാവസരം. സഞ്ചാരിക്കൊരു വഴികാട്ടിയായി സാന്റാ മോണിക്ക ഹോളിഡേയ്‌സ് മലയാള മനോരമയുമായി സഹകരിച്ചു ലോകയാത്ര ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

845x440_3

2020 ൽ വിദേശ യാത്ര പ്ലാൻ ചെയുന്നവർക്ക് ബെസ്റ്റ് ചോയ്സായിരിക്കും സാന്റാ മോണിക്ക. ലോകയാത്ര ഫെസ്റ്റിൽ പങ്കെടുത്താൽ കീശ കാലിയാക്കാതെ വിദേശയാത്ര നടത്താം. ബജറ്റിൽ ഒതുങ്ങുന്ന പാക്കേജുകളും തിര​ഞ്ഞെടുക്കാം.

845x440_2

യാത്ര ചെയ്യാം

ഏഴു ഭൂഖണ്ഡങ്ങളിലായി 68–ൽ അധികം രാജ്യങ്ങളിലേക്കു യാത്ര പോകാം.  യുഎസ്എ, യുകെ, യൂറോപ്പ്, സ്കാന്ഡിനേവിയൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, അന്റാർട്ടിക്ക,  ചൈന, കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ബജറ്റിൽ ഒതുങ്ങുന്ന പാക്കേജുകളും ഒപ്പം ഡൊമസ്റ്റിക് ടൂറുകളും തിരഞ്ഞെടുക്കാം. സഞ്ചാരികളുടെ എല്ലാ സംശയങ്ങളും പരിചയ സമ്പന്നരായ ടൂർ ഗൈഡുമാരോട് നേരിട്ട് സംസാരിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലോകയാത്ര ഫെസ്റ്റ് ഡിസംബർ  7, 8 തീയതികളിൽ തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിലും ഡിസംബർ 14 നും 15 നും എറണാകുളം പിജിഎസ് വേദാന്ത ഹോട്ടലിലും ഡിസംബർ 21 ന് പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലും ഡിസംബർ 22 ന് തൃശൂർ കാസിനോ ഹോട്ടലിലും 2020  ജനുവരി 5 ന് കോഴിക്കോട് മലബാർ പാലസിലും നടന്നിരുന്നു. ജനുവരി 19 ന് കണ്ണൂർ ഹോട്ടൽ ബ്ലൂനൈലിലും ജനുവരി 25 ന് കോട്ടയം ഹോട്ടൽ അർകാഡിയയിലും  ജനുവരി 26 ന് കൊല്ലം നാനി ഹോട്ടലിലും ലോകയാത്ര ഫെസ്റ്റ് നടത്തുന്നുണ്ട്. രാവിലെ 10 മുതൽ  വൈകിട്ട് 7 വരെയാണ് ഫെസ്റ്റിന്റെ സമയം.

845x440_4

തകര്‍പ്പൻ ഒാഫറുകൾ

ലോകയാത്ര ഫെസ്റ്റിൽ പങ്കെടുത്ത് സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കായി നിരവധി ഒാഫറുകളും ഒരുക്കിയിട്ടുണ്ട്. സ്പോട്ട് ബുക്ക് ചെയ്യുന്നതിൽ നിന്നു ത‌െരഞ്ഞെടുക്കുന്ന 3 ഭാഗ്യശാലികൾക്ക് ചൈന, ബാലി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള  മുഴുവൻ പാക്കേജും സൗജന്യമായിരിക്കും. അമേരിക്കൻ ടൂറുകൾ തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി  ഗ്രാൻഡ് കാന്യൻ യാത്രയും ഒരുക്കിയിട്ടുണ്ട്. വൈദികർ നയിക്കുന്ന വിശുദ്ധ നാട് ടൂറുകൾ, പ്രീമിയം ടൂർ ബുക്ക് ചെയുന്ന എല്ലാവർക്കും ട്രോളി ബാഗ് സമ്മാനമായി നേടാം. കൂടാതെ ലോകയാത്ര ഫെസ്റ്റിലൂടെ തെരഞ്ഞെടുക്കുന്ന ഏതു യാത്രയ്ക്കും ഉപയോഗിക്കാവുന്ന ഡിസ്കൗണ്ട് വൗച്ചറുകളും സർപ്രൈസ് ഗിഫ്റ്റ് ആയ ബിഗ് 5 ഓഫറുകളും ലഭ്യമാണ്.

ഒരുക്കുന്നു സേവനങ്ങൾ

ആവശ്യക്കാർക്ക്  ഇഎംഐ വ്യവസ്ഥയിൽ ടൂർ പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള അവസരവും പ്രായഭേദമന്യേ എല്ലാവര്‍ക്കും ട്രാവൽ ഇൻഷുറൻസ് സേവനവും ലഭ്യമാണ്. കൂടാതെ പാസ്പോർട്ട് സേവനവും പ്രീമിയം ടൂറുകൾക്കു സൗജന്യ വീസ സേവനവും സ്പോട്ബുക്കിങ് ചെയ്യു‌ന്നവർക്ക് സൗജന്യ ട്രാവൽ കിറ്റുകളും ലഭിക്കും. യാത്ര ആരംഭിക്കുന്നത് മുതൽ  ടൂർ അവസാനിക്കുന്നിടം വരെ മലയാളി ടൂർ ലീഡർമാരുടെ സേവനം എല്ലാ പാക്കേജുകളുടെയും സവിശേഷതയാണ്. മടിക്കേണ്ട, ലോകയാത്ര ഫെസ്റ്റിൽ പങ്കെടുക്കൂ, 2020 പുതുവർഷത്തിലെ യാത്ര അവിസ്മരണീയമാക്കൂ.

കൂടുതൽ വിവരങ്ങൾക്ക്: 04842846999,9061305999.  www.santamonicafly.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA