ADVERTISEMENT

യൂറോപ്പിലെ അവധിക്കാലം അടുത്ത മാസം മുതൽ നിങ്ങൾക്ക് കൂടുതൽ ചെലവേറിയതാകും. കാരണം ഷെൻഗൻ വീസ ഫീസ് 2020 ഫെബ്രുവരി 2 മുതൽ വർധിപ്പിക്കുന്നു. ഫെബ്രുവരി 2 മുതൽ ഷെൻഗൻ വീസ ഫീസ് 80 യൂറോ  അതായത് 6306 രൂപ ആയി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ വീസ ഫീസ് 60 യൂറോ  (ഏകദേശം 4729  രൂപ) ആണ്. അതിനാൽ നിങ്ങൾ ഇതുവരെ യൂറോപ്പ് സന്ദർശിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ഷെൻഗൻ വീസ ഫീസായി 20 യൂറോ എകദേശം 1576 രൂപ ) കൂടുതൽ മുടക്കേണ്ടി വരും. 

 

ഷെൻഗൻ വീസ ഉപയോഗിച്ച്, നിങ്ങൾക്ക് ഏതെങ്കിലും ഷെൻഗൻ അംഗരാജ്യങ്ങളിൽ പ്രവേശിക്കാനും യാത്ര ചെയ്യാനും ഷെൻഗൻ മേഖലയിൽ നിന്ന് പുറത്തുപോകാനും കഴിയും. ഈ വീസ ഉപയോഗിച്ച് നിങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ലിച്ചെൻ‌സ്റ്റൈൻ എന്നിവിടങ്ങൾ സന്ദർശിക്കാം. 

 

ബിസിനസ് യാത്രകൾക്കോ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനോ അവധിദിനങ്ങൾ ചെലവഴിക്കാനോ അടക്കം യൂറോപ്പ് പര്യടനം നടത്തുന്നതിനുള്ള ഏറ്റവും സാധാരണമായ വീസയാണ് ഷെൻഗൻ വീസ.  ഔദ്യോഗിക സന്ദർശനം, മെഡിക്കൽ ടൂറിസം, ഗവേഷണം, ഹ്രസ്വകാല പഠനം, കടൽ യാത്ര എന്നിവ വരുമ്പോഴും ഷെൻഗൻ വീസയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക്, മുമ്പത്തെ 35 യൂറോയ്ക്ക് (2758 രൂപ) പകരം 40 യൂറോ  (ഏകദേശം3153 ) കൂടുതൽ നൽകേണ്ടിവരുമെന്ന് പുതുക്കിയ നിയമത്തിൽ പറയുന്നു. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  ഫീസൊന്നുമില്ല. അപ്‌ഡേറ്റുചെയ്‌ത വീസ കോഡ്, നിങ്ങളുടെ യാത്രയ്‌ക്ക് മുമ്പുള്ള വീസ അപേക്ഷാ കാലയളവിന് മുമ്പുള്ള മൂന്ന് മാസങ്ങളിൽ നിന്ന് ആറുമാസമായി വർധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com