ADVERTISEMENT

കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശുചിത്വം ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പലവിധ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. 

 

ശുചിത്വം നിലനിർത്തുന്നതിനായി ട്രെയിൻ കോച്ചുകൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. കൊറോണ പകർച്ചവ്യാധി കണക്കിലെടുത്ത് എസി ടയർ I, II, III ട്രെയിൻ കോച്ചുകളിലെ പുതപ്പുകൾ നീക്കം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് റെയിൽവേ പി‌ആർ‌ഒ  ജെ പി മിശ്ര നിര്‍ദ്ദേശം നല്‍കി.

 

മുൻകരുതൽ നടപടിയായി പ്രധാന റെയിൽ‌വേ സ്റ്റേഷനുകളിൽ വച്ചും ട്രെയിൻ ടോയ്‌ലറ്റുകൾ വൃത്തിയാക്കും.

 

ബെഞ്ചുകള്‍ വാഷ് ബേസിൻ, ബാത്ത്റൂം, വാതില്‍പ്പിടി മുതലായവ അണുവിമുക്തമാക്കുന്നതിന് ഈസ്റ്റ് സെൻട്രൽ റെയിൽ‌വേ പ്രധാന സ്റ്റേഷനുകളിലെ ശുചിത്വ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശങ്ങൾ നല്‍കിയിട്ടുണ്ട്. 

 

കൊറോണ വൈറസ് ബാധ വരാതിരിക്കാൻ കൈക്കൊണ്ട സുരക്ഷാ നടപടികളെക്കുറിച്ച് റെയിൽവേ യാത്രക്കാരെ അറിയിച്ചതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com