ADVERTISEMENT

 

കോവിഡ് 19 വൈറസ് ആഗോളതലത്തിൽ  പടരുന്നതിന് ഭാഗമായി ലോകത്താകമാനമുള്ള ടൂറിസ്റ്റ് മേഖലയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ അതാത് രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ കഴിവതും ഒഴിവാക്കുകയാണ്. കേരളത്തിലുൾപ്പടെയുള്ള മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയാണ്.  ഇൗ സാഹചര്യത്തിൽ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള ചരിത്രസ്മാരകങ്ങളും അടച്ചു. 

വർഷങ്ങൾക്ക് ശേഷമാണ് താജ്മഹല്‍ അടയ്ക്കുന്നത്.1978-ല്‍ ഉണ്ടായ വെള്ളപ്പൊക്കം കാരണം താജ്മഹല്‍ അടച്ചിരുന്നു. അതിനുമുന്‍പ് 1942-ല്‍ രണ്ടാം ലോക മഹായുദ്ധം നടന്നപ്പോഴും 1971-ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം നടന്നപ്പോഴും താജ്മഹല്‍ അടച്ചിരുന്നു. 

ഇനിയൊരു അറിയുപ്പുണ്ടാകുന്നിടം വരെ  ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതോടെ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിൽ വൻനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദിവസം ആയിരങ്ങൾ സന്ദർശിക്കാനെത്തിയ താജ്മഹലും അടച്ചതോടെ വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. മാർച്ച് 31 വരെയാണ് താജ്മഹൽ സന്ദർശനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com