ADVERTISEMENT

കോവിഡ് നിയന്ത്രണത്തിന്റ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കോവിഡിനെത്തുടർന്നു ട്രെയിനുകളിൽ യാത്രക്കാർ കുറഞ്ഞതിനാൽ ജനശതാബ്ദിയും മലബാറും ഉൾപ്പെടെ എക്സ്പ്രസ് ട്രെയിനുകളുടെ ഈ മാസം അവസാനം വരെയുള്ള 76 സർവീസ് റദ്ദാക്കി. വിവിധ മേഖലകളിലായി പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 

മറ്റൊരു മുൻകരുതൽ നടപടിയായി വെസ്റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ എന്നിവയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ള ഒരു ജീവനക്കാരനും ഇന്ത്യൻ റെയിൽ‌വേയുടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യരുത് എന്നും സോണൽ റെയിൽ‌വേ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി അനുസരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും കാറ്ററിംഗ് യൂണിറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൂർണമായി റദ്ദാക്കിയവ

∙ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082): ഇന്നു മുതൽ 30 വരെ

∙ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി (12081): നാളെ മുതൽ 31 വരെ

∙ മംഗളൂരു – തിരുവനന്തപുരം മലബാർ (16630): ഇന്നു മുതൽ 31 വരെ

∙ തിരുവനന്തപുരം– മംഗളൂരു മലബാർ (16629): നാളെ മുതൽ ഏപ്രിൽ 1 വരെ

 

∙ മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി (22609): ഇന്നു മുതൽ 31 വരെ

∙ കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി (22610): നാളെ മുതൽ ഏപ്രിൽ 1 വരെ

∙ കുർള – എറണാകുളം തുരന്തോ  (12223): നാളെ മുതൽ 31 വരെ

∙ എറണാകുളം– കുർള തുരന്തോ (12224): 22 മുതൽ ഏപ്രിൽ 1 വരെ

∙ മഡ്ഗാവ്-എറണാകുളം വീക്‌ലി (10215): 22, 29 തീയതികളിൽ

∙ എറണാകുളം-മഡ്ഗാവ് വീക്‌ലി (10216): : 23, 30 തീയതികളിൽ

∙ തിരുവനന്തപുരം– ചെന്നൈ വീക്‌ലി (12698): നാളെയും 28നും

∙ ചെന്നൈ– തിരുവനന്തപുരം വീക്‌ലി (12697): 22, 29 തീയതികളിൽ

∙ എറണാകുളം – വേളാങ്കണ്ണി സ്പെഷൽ: ഏപ്രിൽ 4, 11, 18)

∙ വേളാങ്കണ്ണി – എറണാകുളം: ഏപ്രിൽ 5, 12, 19

∙ എറണാകുളം– രാമേശ്വരം സ്പെഷൽ: ഏപ്രിൽ 9, 16

∙ രാമേശ്വരം – എറണാകുളം: ഏപ്രിൽ 10, 17

∙ തിരുവനന്തപുരം - ചെന്നൈ സ്പെഷൽ ഫെയർ: ഏപ്രിൽ 8, 15

∙ ചെന്നൈ - തിരുവനന്തപുരം സുവിധ സ്പെഷൽ: ഏപ്രിൽ 9

∙ ചെന്നൈ- തിരുവനന്തപുരം സ്പെഷൽ ഫെയർ: ഏപ്രിൽ 16

∙ യശ്വന്ത്പുര- പാലക്കാട്- മംഗളൂരു വീക്ക്‌ലി (16565 / 66): ഞായർ, തിങ്കൾ ദിവസങ്ങളിൽ

∙ തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി (22627): ഇന്നു മുതൽ 31 വരെ

∙ തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി (22628): ഇന്നു മുതൽ 31 വരെ

പാസഞ്ചറുകളുമില്ല

31 വരെ പൂർണമായി റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ: 56737 ചെങ്കോട്ട – കൊല്ലം, 56738 കൊല്ലം– ചെങ്കോട്ട, 56740 കൊല്ലം– പുനലൂർ, 56739 പുനലൂർ – കൊല്ലം, 56744 കൊല്ലം – പുനലൂർ, 56743 പുനലൂർ– കൊല്ലം, 56333 പുനലൂർ – കൊല്ലം, 56334 കൊല്ലം– പുനലൂർ.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:: 56365 ഗുരുവായൂർ– പുനലൂർ പാസഞ്ചർ ട്രെയിൻ കൊല്ലം വരെ മാത്രം. 56366 പുനലൂർ– ഗുരുവായൂർ പാസഞ്ചർ കൊല്ലത്തു നിന്നു ഗുരുവായൂർ വരെ. 56605 കോയമ്പത്തൂർ – തൃശൂർ പാസഞ്ചർ 25 മുതൽ ഏപ്രിൽ 1 വരെ ഷൊർണൂർ വരെ മാത്രം (26ന് ഒഴികെ). 56603 തൃശൂർ– കണ്ണൂർ പാസഞ്ചർ 25 മുതൽ ഏപ്രിൽ 2 വരെ പുറപ്പെടുക ഷൊർണൂരിൽനിന്ന് (27ന് ഒഴികെ).

ടിക്കറ്റിന് റീഫണ്ട്

ന്യൂഡൽഹി ∙ റദ്ദാക്കുന്ന ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പൂർണമായ റീഫണ്ട് നൽകുമെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങാൻ ഇന്നു പ്രത്യേക ട്രെയിൻ. എറണാകുളം–ഗുവാഹത്തി സ്പെഷൽ വൈകിട്ട് 5.15നു പുറപ്പെടും.

കെഎസ്ആർടിസി 1000 സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആർടിസി ഇന്നലെ റദ്ദാക്കിയത് ആയിരത്തോളം സർവീസുകൾ. 3580 സർവീസുകൾ മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച വരെ ദിനംപ്രതി 23 ലക്ഷം യാത്രക്കാരെങ്കിലും ഉണ്ടായിരുന്ന കെഎസ്ആർടിസിയിൽ 18ന് യാത്ര ചെയ്തത് 17.57 ലക്ഷം പേർ മാത്രം.

ബെംഗളുരുവിലേക്ക്  48 സർവീസുകളിൽ 21 എണ്ണം മാത്രമാണ് നിലവിലുള്ളത്. ഈ മാസം 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക്  കർണാടക ആർടിസി കാൻസലേഷൻ ചാർജ് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. 15 മിനിറ്റ്  ഇടവിട്ട് സർവീസ് നടത്തിയിരുന്ന ചിൽ ബസുകൾ ഇന്നലെ അര മണിക്കൂറിലധികം ഇടവേളയിലാണ് ഓടിയത്. പ്രധാന മേഖലകളിലെല്ലാം സർവീസുകൾ നടത്തുന്നുണ്ടെന്നും ഇന്റർ സ്റ്റേറ്റ് സർവീസുകൾ പൂർണമായി റദ്ദാക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയാണ് വണ്ടികൾ  നിരത്തിലിറങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com