ADVERTISEMENT

കൊറോണ വൈറസിന്റെ ഭീതിയെ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ കേപ് ടൗണിലെ ബീച്ചുകളും അടച്ചു. കേപ്ടൗണിന്റെ മേയർ ഡാൻ പ്ലേറ്റോ മാർച്ച് 24 മുതൽ നഗരത്തിലെ എല്ലാ ബീച്ചുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. മറ്റു വിനോദസഞ്ചാരങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചതിനാൽ കേപ് ടൗണിലെ ബീച്ചുകളിലേക്ക് സന്ദർശകരുടെ എണ്ണം വർദ്ധിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പൊതു സമ്പർക്കം പരിമിതപ്പെടുത്തുന്നതിനും സാമൂഹിക അകലം പാലിക്കാനുമുള്ള ഗവൺമെന്റിന്റെ ആഹ്വാനത്തെ മാനിച്ചാണ് ഇങ്ങനെയൊരു തീരുമാനം നടപ്പാക്കിയിരിക്കുന്നതെന്നും പ്ലേറ്റോ പറയുന്നു.

ഇന്ന് മുതൽ കേപ് ടൗൺ മുനിസിപ്പൽ ഏരിയയിലെ ബീച്ചുകൾ അടച്ചിരിക്കും. അടുത്ത അറിയിപ്പുണ്ടാകുന്നിടം വരെ ബീച്ച് തീരത്തുള്ള എല്ലാ വിനോദങ്ങളും നിർത്തിയിരിക്കുകയാണ്. നീന്തൽ, സർഫിംഗ്, പട്ടം പറത്തൽ, കയാക്കിംഗ് തുടങ്ങി വിനോദ മത്സ്യബന്ധനവും താൽക്കാലികമായി വിലക്കി. ഇൗ നിയന്ത്രണം പാലിക്കുന്നത് ഉറപ്പാക്കാനായി പോലീസ് ബീച്ചുകളിൽ പട്രോളിങ് നടത്തും. ലൈഫ് ഗാർഡുകളും ബീച്ചുകളിൽ നിലയുറപ്പിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com