ADVERTISEMENT

കോട്ടയം ∙ 15 മുതലുള്ള യാത്രയ്ക്ക് റെയിൽവേ ബുക്കിങ് പുനരാരംഭിച്ചതോടെ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ വൻ തിരക്ക്. പല ട്രെയിനുകളുടെയും ടിക്കറ്റ് ലഭ്യത ഇപ്പോൾത്തന്നെ വെയ്റ്റ് ലിസ്റ്റിലേക്ക് എത്തിക്കഴിഞ്ഞു. കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി മാത്രമാണ് ടിക്കറ്റ് എടുക്കാൻ സാധിക്കുക. 15നു ശേഷവും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ ബുക്ക് ചെയ്ത തുക തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. എസി കോച്ചുകളിൽ ബ്ലാങ്കറ്റുകൾ നൽകില്ലെന്നും റെയിൽവേ അറിയിപ്പിലുണ്ട്.

യാത്ര ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് കൂട്ടത്തോടെ ബുക്കിങ് നടക്കുന്നത്. കേരളത്തിനു പുറത്തു നിന്നു വരുന്നതിനും വൻ തോതിൽ ബുക്കിങ് ഉണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രക്കാർ ആശ്രയിക്കുന്ന കന്യാകുമാരി–ഗുവാഹത്തി വിവേക് എക്സ്പ്രസിന്റെ ടിക്കറ്റുകൾ വേഗത്തിലാണ് ബുക്കിങ് നടക്കുന്നത്.

ടിക്കറ്റ് റിസർവേഷൻ നില

കോട്ടയം സ്റ്റേഷനിൽ നിന്ന് പ്രധാന നഗരങ്ങളിലേക്കുള്ള ഏപ്രിൽ 15ലെ ടിക്കറ്റ് റിസർവേഷൻ നില (ഐആർസിടിസി വെബ്സൈറ്റിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ഉള്ള സ്ഥിതി)

∙ ചെന്നൈ (ചെന്നൈ മെയിൽ), സ്ലീപ്പർ– 45 (വെയ്റ്റ് ലിസ്റ്റ്), തേഡ് എസി– 2 (വെയ്റ്റ് ലിസ്റ്റ്), സെക്കൻഡ് എസി – 2 (ആർഎസി)

∙ ഹൈദരാബാദ് (ശബരി എക്സ്പ്രസ്),സ്ലീപ്പർ– 42 (വെയ്റ്റ് ലിസ്റ്റ്), തേഡ് എസി– 25 (വെയ്റ്റ് ലിസ്റ്റ്), സെക്കൻഡ് എസി– 9 (വെയ്റ്റ് ലിസ്റ്റ്)

∙ ബെംഗളൂരു (ഐലൻഡ് എക്സ്പ്രസ്), സ്ലീപ്പർ– 95 (വെയ്റ്റ് ലിസ്റ്റ്), തേഡ് എസി–8 (വെയ്റ്റ് ലിസ്റ്റ്), സെക്കൻഡ് എസി– 10 (ആർഎസി)

∙ മുംബൈ സിഎസ്ടി (ജയന്തി ജനത എക്സ്പ്രസ്), സ്ലീപ്പർ–36(ആർഎസി), തേഡ് എസി –8 (ആർഎസി), സെക്കൻഡ് എസി – 1 (സീറ്റ് ഉണ്ട്)

∙ ന്യൂഡൽഹി (കേരള എക്സ്പ്രസ്), സ്ലീപ്പർ– 160 (വെയ്റ്റ് ലിസ്റ്റ്), തേഡ് എസി–47 (വെയ്റ്റ് ലിസ്റ്റ്), സെക്കൻഡ് എസി–15 (വെയ്റ്റ് ലിസ്റ്റ്)

∙ ഗുവാഹത്തി (വിവേക് എക്സ്പ്രസ്– ഏപ്രിൽ 19ലെ ടിക്കറ്റ് സ്ഥിതി), സ്ലീപ്പർ–163 (വെയ്റ്റ് ലിസ്റ്റ്), തേഡ് എസി– 50 (വെയ്റ്റ് ലിസ്റ്റ്), സെക്കൻഡ് എസി–22 (വെയ്റ്റ് ലിസ്റ്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com