ADVERTISEMENT

സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍, ജയന്റ് ഫെറിസ് വീല്‍ എന്നിവ വിയന്നയുടെ ഭാഗമാണ് വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഫിയേക്കര്‍ എന്ന കുതിരവണ്ടി വിസ്മയമാണ്. രണ്ട് കുതിരവണ്ടികള്‍ ചേര്‍ത്തുവച്ചിട്ടുള്ള ഫിയേക്കറിലെ സവാരി ഒരു പ്രധാന സവിശേഷതയാണ്. വിയന്നയെ ശരിക്കുമടുത്തറിയാന്‍ ഇതിലും മികച്ച മാര്‍ഗമില്ലെന്നു തന്നെ പറയാം. ഇന്ന് ഫിയേക്കറുകള്‍ മറ്റൊരു ദൗത്യവുമായാണ് നഗരത്തിലൂടെ സവാരി നടത്തുന്നത്. നിറയെ വിനോദസഞ്ചാരികളേയും കൊണ്ട് നഗര പ്രദക്ഷിണം നടത്തിയിരുന്ന ഈ ചരിത്ര കുതിരസവാരിക്കാര്‍ ഇന്ന് സേവനനിരതായിട്ടാണ് നിരത്തിലൂടെ സഞ്ചരിക്കുന്നത്. 

 

കൊറോണയുടെ ഭീതിയിലുള്ള ഓസ്ട്രിയ ഇപ്പോള്‍ ലോക്ഡൗണിലാണ്. വിനോദസഞ്ചാരികളില്ലാത്ത നഗരവീഥികളിലൂടെ സൗജന്യ ഭക്ഷണവിതരണത്തിനായി ഇറങ്ങിയിരിക്കുകയാണ് ഫിയേക്കര്‍ കുതിരവണ്ടികള്‍. പ്രത്യേകിച്ച് പ്രായമായവര്‍ക്ക് വേണ്ടിയാണ് സര്‍വീസ്. 

നഗരത്തിലെ ഹോട്ടലുകളെല്ലാം അടച്ചിരിക്കുകയാണെങ്കിലും അവിടെ നിന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കുന്നുണ്ട്. വിയന്നയിലെ പ്രധാന ഹോട്ടലായ ഇന്‍ര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നിന്നും ഫിയേക്കര്‍ ഡ്രൈവര്‍മാര്‍ ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് നഗരകേന്ദ്രത്തിന് തൊട്ടടുത്തുള്ള പ്രായമായവര്‍ക്ക് സൗജന്യമായി എത്തിച്ചു നല്‍കുകയാണ്.

 

നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ ഫിയേക്കര്‍ കുതിരവണ്ടികള്‍ക്ക്. വിയന്നയുടെ മുഖചിത്രമായ ഫിയേക്കറുകള്‍ വിനോദസഞ്ചാരത്തിനു മാത്രമല്ല, സാമൂഹിക സേവനത്തിനും കൂടി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാര്‍. വിയന്നീസ് ഫിയേക്കറുകള്‍ ഇല്ലാതെ നഗരദൃശ്യം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിങ്ങള്‍ക്ക് ഫിയേക്കര്‍ സ്റ്റാന്‍ഡുകള്‍ കണ്ടെത്താനാകും. ഫിയേക്കര്‍ ശരിക്കും വിയന്ന ജീവിതത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത സവിശേഷതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com