ADVERTISEMENT

കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളിൽ 19 മുതൽ ജൂൺ 2 വരെ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയർ ഇന്ത്യ വെബ്സൈറ്റിലൂടെ ടിക്കറ്റ് വിൽപന തുടങ്ങും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും സർവീസുണ്ട്. കൊച്ചി– ചെന്നൈ സർവീസുമുണ്ട്.

കേരള സർവീസുകൾ (ബ്രാക്കറ്റിൽ പുറപ്പെടുന്ന സമയം)

ഈ മാസം 19: കൊച്ചി– ചെന്നൈ (രാത്രി 9)

20: മുംബൈ– കൊച്ചി  (പുലർച്ചെ 4.45), കൊച്ചി– മുംബൈ (രാവിലെ 8.15)

20: മുംബൈ– കൊച്ചി (രാത്രി 10)

21: കൊച്ചി– മുംബൈ (പുലർച്ചെ ഒന്ന്)

22: ഡൽഹി– കൊച്ചി (രാവിലെ 9.40), കൊച്ചി – ഡൽഹി (ഉച്ചയ്ക്ക് 2)

25: ‍ഡൽഹി– കൊച്ചി (പുലർച്ചെ 5.45),  കൊച്ചി– ഡൽഹി (രാവിലെ 10)

25: ഡൽഹി– കൊച്ചി (രാത്രി 7.10),  കൊച്ചി – ഡൽഹി (രാത്രി 11.30)

പതിവ് ട്രെയിൻ സർവീസ് ഉടനില്ല

ന്യൂഡൽഹി ∙ ശ്രമിക് ട്രെയിനുകളും സ്പെഷൽ ട്രെയിനുകളും ഒഴികെ മറ്റെല്ലാ ട്രെയിൻ സർവീസുകളും നീട്ടിവച്ചു.ലോക്ഡൗൺ അവസാനിക്കുന്ന ഈ മാസം 17 വരെയായിരുന്നു സബേർബൻ ട്രെയിനുകളടക്കമുള്ളവ നിർത്തിവച്ചിരുന്നത്. ഇതാണ് ഇനിയൊരുത്തരവ് വരെ നീട്ടിയത്.

ജൂൺ 30 വരെ നേരത്തേ ബുക്കു ചെയ്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ശ്രമിക്, സ്പെഷൽ ട്രെയിനുകൾ തുടരും. 22നു ശേഷമുള്ള സ്പെഷൽ ട്രെയിനുകൾക്ക് വെയ്റ്റിങ് ലിസ്റ്റുണ്ടാകും. പ്രതിദിനം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാവുന്ന വിധം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

English Summary: Air india to start domestic flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com