sections
MORE

വിമാന യാത്ര: ടിക്കറ്റ് ബുക്കിങ് വീണ്ടും തുടങ്ങി

doha-indigo
SHARE

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ വിമാന സർവീസുകൾ എന്നു പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ജൂൺ 1 മുതലുള്ള ആഭ്യന്തര യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് സ്വകാര്യ വിമാന കമ്പനികൾ. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ, വിസ്താര എന്നിവയാണു ബുക്കിങ് ആരംഭിച്ചത്. എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചിട്ടില്ല. 

സർവീസുകൾ പുനരാരംഭിക്കുമെന്ന കണക്കുകൂട്ടലിൽ സ്വകാര്യ കമ്പനികൾ മുൻപും ബുക്കിങ് ആരംഭിക്കുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. അക്കാലയളവിലെ യാത്രകൾക്ക് ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ്, വീണ്ടും ബുക്കിങ് ആരംഭിച്ചത്. ജൂൺ 15 വരെ വിദേശ സർവീസുകൾ നടത്തില്ലെന്നു സ്പൈസ് ജെറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ മറ്റു കമ്പനികൾ തീരുമാനമെടുത്തിട്ടില്ല. 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA