ADVERTISEMENT

യാത്രയെ പ്രണയിച്ച് മതിവരാതെ ലോകം ചുറ്റുകയാണ് യുവ ദമ്പതികൾ. കരുവാരകുണ്ട് സ്വദേശി താര നന്തിക്കരയും(30) ഭർത്താവ് ഗൗതം രാജനും(31) 6 വർഷത്തിനിടെ സന്ദർശിച്ചത് 20 രാജ്യങ്ങളും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളും. ചുരുങ്ങിയ ചെലവിൽ വലിയ യാത്രകൾ എന്ന ആശയത്തോടെ ക്ലൂലെസ് കോംപസ് എന്ന പേരിൽ 2014ൽ ആണ് യാത്ര തുടങ്ങിയത്.

thara-gowtham

ഇറാൻ, കെനിയ, ജർമനി, സ്പെയിൻ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലൂടെ കാണാക്കാഴ്ചകൾ തേടിയുള്ള ഇവരുടെ യാത്രകൾക്ക് 2018 ലെ എക്സ്പ്ലോറർ ബെസ്റ്റ് ഇന്ത്യൻ ട്രാവൽ കപ്പിൾ പുരസ്കാരവും ലഭിച്ചു. ആരുടെയും സഹായമില്ലാതെ ഇന്റർനെറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഇവരുടെ യാത്രകൾ. യാത്രാച്ചെലവുകൾ പരമാവധി ചുരുക്കും. ഓരോ രാജ്യത്തും പരമാവധി 15 ദിവസം ചെലവഴിക്കും.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ സഞ്ചരിക്കും. കരുവാരകുണ്ട് കിഴക്കേത്തല പരേതനായ നടുവിൽപൊതുവാട്ടിൽ ശിവദാസന്റെയും വാസന്തി നന്തിക്കരയുടെയും മകളാണ് താര. ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. ഫൊട്ടോഗ്രഫറും ബ്ലോഗറുമായ ഗൗതം ബെംഗളൂരുവിൽ മോട്ടർ കമ്പനിയിൽ എൻജിനീയറാണ്.

2014ൽ ആയിരുന്നു വിവാഹം. ക്ലൂലെസ് കോംപസ് എന്ന പേരിൽ ഇവർക്ക് യുട്യൂബ് ചാനലും ബ്ലോഗും സമൂഹ മാധ്യമ പേജുകളുമുണ്ട്. കെനിയയിൽ പോയി കഴിഞ്ഞ ജനുവരിയിലാണ് തിരിച്ചെത്തിയത്. കോവിഡ് ഭീതി ഒഴിഞ്ഞാൽ ജപ്പാനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ബെംഗളൂരുവിൽ താമസമാക്കിയ ദമ്പതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com