ADVERTISEMENT

സഞ്ചാരികള്‍ക്ക് റോഡ്‌ ട്രിപ്പുകളോടുള്ള പ്രേമം അല്‍പ്പം പോലും കുറയ്ക്കാന്‍ കൊറോണ വൈറസിനായിട്ടില്ല എന്നാണ് ലോകമെങ്ങും നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി, വൈറസ് ബാധയ്ക്ക് മുന്‍പേയുള്ള സമയത്തേക്കാള്‍ കൂടുതല്‍ റോഡ്‌ ട്രിപ്പുകള്‍ ഇപ്പോള്‍ നടക്കുന്നു എന്ന് അമേരിക്കയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം യാത്രകളിലൂടെ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

ജൂലൈ നാലിനു തൊട്ടുമുമ്പുള്ള ഒരാഴ്ചക്കാലത്ത്, അമേരിക്കക്കാർ 50 മൈലിലധികം ദൂരമുള്ള 32.2 ദശലക്ഷം യാത്രകൾ നടത്തിയതായി മേരിലാൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. അത് 2019 ൽ ഇതേ കാലയളവിൽ നടത്തിയത് 31.9 ദശലക്ഷം യാത്രകളായിരുന്നു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ പുറത്തിറങ്ങാതെ വീട്ടിലിരുന്ന ജനങ്ങള്‍ മുഴുവനും പുറത്തേക്ക് ഒഴുകുകയാണ് ഇപ്പോള്‍.

സെൽ ഫോൺ ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആളുകളുടെ യാത്രാവിവരങ്ങള്‍ മനസിലാക്കിയത്. ട്രെയിൻ, വിമാനം എന്നിവയുൾപ്പെടെയുള്ള എല്ലാ യാത്രകളും ഈ ഡാറ്റയിൽ ഉൾപ്പെടും.കൂടുതല്‍ ആളുകളും യാത്ര ചെയ്യുന്നത് കാറിലാണ് എന്ന് വിരവങ്ങള്‍ സൂചിപ്പിക്കുന്നു. 500 മൈലിലധികം ദൂരം സഞ്ചരിക്കുന്ന യാത്രകള്‍ കഴിഞ്ഞ വർഷത്തിന്‍റെ മൂന്നിലൊന്നാണ്. വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ എണ്ണമാവട്ടെ, കഴിഞ്ഞ വര്‍ഷത്തിന്‍റെ നാലിലൊന്നായി ചുരുങ്ങി.

ചെറിയ യാത്രകള്‍ എത്രത്തോളം അപകടകരമാണെന്ന് ആളുകള്‍ക്ക് മനസിലായിട്ടില്ല എന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സന്‍ ല്യൂയിസ ഫ്രാന്‍സിനി പറയുന്നു. പുറമേ ആളുകള്‍ ഒത്തു ചേരുന്ന തരം പാര്‍ട്ടികള്‍ രോഗം പരത്താം. കാറിലുള്ള യാത്ര വിമാനത്തിലോ ട്രെയിനിലോ ചെയ്യുന്ന യാത്രയേക്കാള്‍ റിസ്ക്‌ കുറഞ്ഞതാണ് എന്നും അവര്‍ വ്യക്തമാക്കി. 

പുതിയ കേസുകളില്‍ പകുതിയും യാത്ര ചെയ്ത ആളുകള്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത് എന്ന് കാണാം. എന്നാല്‍ സമ്മര്‍ വെക്കേഷന്‍ സമയമായതിനാല്‍ വീടുകള്‍ക്കുള്ളില്‍ അടങ്ങിയിരിക്കാന്‍ ആളുകള്‍ തയാറല്ല.

English Summary:Summer Road Trip Spreading the Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com