ADVERTISEMENT

കോവിഡ്19 രോഗം വർദ്ധിക്കുന്നതിൽ രാജ്യം ആശങ്കയിലാണ്. മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചു കടുത്ത സുരക്ഷാമാർഗങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അമര്‍നാഥ് യാത്ര ഈ വര്‍ഷമുണ്ടാവില്ല.ശ്രീ അമര്‍നാഥ് ഷ്രൈന്‍ ബോര്‍ഡ് (എസ്.എ.എസ്.ബി) അറിയിച്ചു. എസ്.എ.എസ്.ബി ചെയര്‍മാന്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 

ജമ്മുകാശ്മീരില്‍ 4,650 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഈ വർഷത്തെ ശ്രീ അമർനാഥ് യാത്ര നടത്തുന്നത് ഉചിതമല്ലെന്ന് ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് തീരുമാനിച്ചതായി ജൂലൈ 21 ന് ജമ്മു കശ്മീർ സർക്കാർ അറിയിച്ചു.രാവിലെയും വൈകിട്ടുമുണ്ടാവുന്ന ആരതി ലൈവായോ വിര്‍ച്വല്‍ ദര്‍ശന്‍ ആയോ കാണാന്‍ സംവിധാനമൊരുക്കുമെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.എല്ലാ വർഷവും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അമർനാഥ് യാത്ര നടക്കുന്നത്.

 അമര്‍നാഥ്‌ ഗുഹാക്ഷേത്രത്തിനെക്കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ്‌. ശ്രീനഗറില്‍നിന്നും 145കിലോമീറ്റർ അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ്  അമർനാഥ് ഗുഹാക്ഷേത്രം. മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും അദ്ഭുതവും നിറയ്‌ക്കുന്നു.സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്.  ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപം കൊള്ളുന്ന  ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിൽ വിളങ്ങും.ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം. 

English Summary : Coronavirus Outbreak Amarnath Yatra 2020 Cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com