ADVERTISEMENT

രാജ്യത്തെ മുഴവനും ആശങ്കയിലാഴ്ത്തിയ കോവിഡ് 19 ടൂറിസം മേഖലയ്ക്കും കടുത്ത പ്രചതിസന്ധിയാണ് വരുത്തിയത്.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ടതിനൽ. ആയിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ടിരുന്നു.പ്രളയങ്ങൾ ഏൽപിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണു പുതിയ പ്രതിസന്ധി. ഇപ്പോഴിതാ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് 19 എൽപിച്ച ആഘാതത്തിനൊടൊപ്പം കേരളാ ടൂറിസത്തിന് ശുഭവാർത്തകളുമുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധിയിലും കേരളാ ടൂറിസത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡ്വൈസറിന്റെ ഇൗ വർഷത്തെ ട്രാവലർ ചോയിസ് അവാർഡ് നേടിയത് മൂന്നാറിലെ റിസോർട്ടായ ചാണ്ടീസ് വിൻഡി വുഡ്സിനാണ്. ലോകത്തിലെ മികച്ച നിലവാരം പുലര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനവും, രാജ്യത്തെ പ്രകൃതിയോടിണങ്ങിയ ഹോട്ടലുകളില്‍ ഒന്നാം സ്ഥാനവുമാണ് റിസോര്‍ട്ട് സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള മറ്റു ഹോട്ടലുകളിൽ നിന്നു സഞ്ചാരികളെ ആകർഷിക്കുന്ന ലൊക്കേഷൻ, വൃത്തി, ട്രാവല്‍ റിവ്യു, സര്‍വീസ് മികവ് തുടങ്ങിയവ പരിഗണിച്ചാണ് മൂന്നാറിലെ ഈ ഹോട്ടല്‍ അവാർഡ് സ്വന്തമാക്കിയത്.

ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ഹോട്ടൽ എന്ന ബഹുമതിയും ചാണ്ടീസ് വിൻഡി വുഡ്സിനാണ്. കൂടാതെ ഏഷ്യയിലെ ആദ്യ 25 ഹോട്ടലുകളിൽ 9ാം സ്ഥാനവും ഇൗ റിസോർട്ടിനു തന്നെയാണ്.ചുരുങ്ങിയ നാളുകൾക്കുള്ളില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഇൗ റിസോർട്ട്, വിദേശസഞ്ചാരികൾ ഉൾപ്പെടയുള്ള സഞ്ചാരികളുടെ അനുഭവങ്ങളും അവർ നൽകിയ ഉയർന്ന മാർക്കുമാണ് നേട്ടത്തിലേയ്ക്കെത്തിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെയിലും വിനോദസഞ്ചാര മേഖലയിലെ ഇൗ മികവ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുവാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

English Summary: Chandys Windy Woods Hotel Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com