ADVERTISEMENT

കൊറോണ എന്ന മഹാമാരിയെ തുടർന്ന് യാത്രകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ് മിക്കവരും. എന്നാൽ കൊറോണയെ മറികടന്ന് സുരക്ഷിതമായി ലോകം ചുറ്റാൻ ഇറങ്ങിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ.ജോലിവിട്ട് വീട് വിറ്റ്  യാത്രാക്കൊരുങ്ങുന്ന നിരവധി സഞ്ചാരികളുണ്ട്. യാത്രകളോടും കാഴ്ചയോടും കടുത്ത പ്രണയമുള്ളവർ. വീടിന്‍റെ ആധാരം പണയം വച്ച് രാജ്യം ചുറ്റുകയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍. 

 

പഴയ ഓമ്നി വാനില്‍ സോളാര്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കിയാണ് ഇരിട്ടി സ്വദേശികളായ എബിനും ലിബിനും കറങ്ങാനിറങ്ങിയത്. സൗകര്യത്തിനു വേണ്ടി ഒരു സാധാരണ വാൻ വാങ്ങി. അതിൽ വേണ്ടുന്ന ക്രമീകരണങ്ങളൊക്കെ നടത്തിയിട്ടുമുണ്ട്. അത്യാവശ്യം സൗകര്യമൊക്കെയുള്ള ഒരു വീട് പോലെയാക്കിയാണ് ഇക്കൂട്ടര്‍ വാനിൽ യാത്ര തുടങ്ങിയത്.

 

ഭക്ഷണം വയ്ക്കുന്നതും രാത്രി കിടന്നുറങ്ങുന്നതും എല്ലാം വാനിൽ. അത്യവശ്യം വേണ്ട സാധനങ്ങളളൊക്കെയും ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വളരെ സുരക്ഷിതമായ കടകളിൽ നിന്നും വാങ്ങും. ശേഷം യാത്ര തുടരും.യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കോവിഡിനെ പേടിക്കാതെ വാന്‍ലൈഫ് മാതൃകയാക്കാം എന്നാണ് ഇരുവരും പറയുന്നത്. വിഡിയോ കാണാം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com