ADVERTISEMENT

കൊറോണയെ തുടർന്ന് അടച്ചുപൂട്ടിയ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ ഉൗട്ടി സഞ്ചാരികൾക്കായി ഒരുങ്ങികഴിഞ്ഞു. സെപ്റ്റംബർ ഒൻപത് മുതൽ കുളിരുള്ള ഇൗ സ്ഥലത്തേക്ക് സന്ദർശകർക്ക് എത്തിച്ചേരാം. വിനോദസഞ്ചാരത്തിനു വരുന്നവർക്ക് ഇ പാസ് വേണം. ടൂറിസത്തിനായി പ്രത്യേക ഇ പാസാണു വേണ്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ സന്ദർശകർക്കു ബാധകമാണെന്നു കലക്ടർ ജെ. ഇന്നസന്റ് ദിവ്യ അറിയിച്ചു. പരിമിതമായി മാത്രമേ പാസ് അനുവദിക്കുകയുള്ളുവെന്നും കലക്ടർ വ്യക്തമാക്കി.

കാഴ്ചകൾ ആസ്വദിച്ച് കുറച്ചു ദിവസം താമസിക്കണമെങ്കിൽ അതുമാവാം. സഞ്ചാരികൾക്കായി മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുവാനുള്ള അനുമതിയുമുണ്ട്. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുന്നൂര്‍ സിംസ്പാര്‍ക്ക്, കോത്തഗിരി നെഹ്‌റു പാര്‍ക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ജില്ല കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു.

നീലഗിരിയിലെ ഉദ്യാനങ്ങൾ തുറന്നു

നീലഗിരിയിലെ ഉദ്യാനങ്ങൾ ഇന്നലെ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഊട്ടി സസ്യോദ്യാനം, റോസ് ഗാർഡൻ, ടി പാർക്ക്, കുനൂർ സിംസ് പാർക്ക്, കാട്ടേരി പാർക്ക് എന്നിവയാണ് തുറന്നത്. കോവിഡിനെ തുടർന്ന് മാർച്ച് 22 ന് അടച്ചതാണ് ഇവ. സസ്യോദ്യാനത്തിൽ 8 കുട്ടികളടക്കം 115 പേരാണ് ഇന്നലെയെത്തിയത്.

palakkad-ootty-udyanam-image-845-440

റോസ് ഗാർഡനിൽ 52, കുനൂർ സിംസ് പാർക്കിൽ 21 പേരും ആദ്യദിനത്തിൽ എത്തിയതായി ഹോർട്ടികൾച്ചർ ജോയിന്റ് ഡയറക്ടർ ശിവസുബ്രഹ്മണ്യം ചാമരാജ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ഉദ്യാനങ്ങളിൽ പ്രവേശനമുള്ളുവെന്നും അദ്ദേഹം അറിയിച്ചു.ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും തുറന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വരവ് വർധിക്കുമെന്ന വിശ്വാസത്തിലാണിവർ. ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ടിയ നാളുകളാണ് ലോക്ഡൗണിൽ കടന്നു പോയതെന്ന് ഊട്ടി ഉദ്യാനത്തിനു സമീപം കട വച്ചിരിക്കുന്ന സ്വപൻ കുമാർ പറഞ്ഞു. 

English Summary: Reopens for Tourism Nilgiri Tourism Ooty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com