പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

thrissur-peechi.
SHARE

തൃശൂര്‍ പീച്ചി ഡാമിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ആദ്യഘട്ട സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായതോടെ സന്ദര്‍ശകരുടെ തിരക്ക് വർദ്ധിച്ചു.. പീച്ചി ഡാമിന്റേയും ബൊട്ടാണിക്കല്‍ ഗാര്‍ഡന്റേയും ആകാശദൃശ്യങ്ങള്‍ മനോഹരമാണ്. പീച്ചി ഡാമില്‍ സന്ദര്‍ശകരെ ആകർഷിക്കുന്നത് ഉദ്യാനക്കാഴ്ചകളാണ്. ബൊട്ടാണിക്കര്‍ ഗാര്‍ഡന്റെ ഉള്ളിലൂടെ ഒരു കിലോമീറ്റര്‍ നടപ്പാതയിലൂടെയുള്ള നടത്തം കാടിന്റെ പ്രതീതി അനുഭവിച്ചു അറിയാം..

ഏഴ് മാസത്തിന് ശേഷമാണ് പീച്ചി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. 

പീച്ചി ഡാമിലെ കാഴ്ചകൾ ആസ്വദിക്കുവനായി സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. ഡാമിലേക്കു സഞ്ചാരികൾ ഒഴുകിയെത്തിയപ്പോൾ തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ വലഞ്ഞു. രണ്ടായിരത്തോളം പേരാണ് ഇന്നലെ മാത്രം പീച്ചിയിൽ എത്തിയത്.  പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ 30000 രൂപ ലഭിച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശന വിലക്ക് ഉണ്ടായിട്ടും സന്ദർശകരെത്തി. 

English Summary: Tourists Flow in Peechi

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA