ADVERTISEMENT

പടിഞ്ഞാറത്തറ ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ പൂർണമായും ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ‌‌‌‌ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ വിവിധ മേഖലകൾ ഉണർന്നെങ്കിലും രോഗ ഭീതിയും വർധിച്ചു തുടങ്ങിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെ വിനോദ സഞ്ചാരികൾ വന്നു തുടങ്ങിയതോടെയാണു രോഗ വ്യാപന ഭീതിയും ഉയർന്നത്.

ടൂറിസം കേന്ദ്രങ്ങളിൽ‍ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾ ഏറെ എത്തുന്ന സമയങ്ങളിൽ ടിക്കറ്റ് കൗണ്ടർ അടക്കമുള്ള ഇടങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് ഭീഷണി ഉയർത്തുകയാണ്. ഒരു സമയത്ത് നിശ്ചിത ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെങ്കിലും അടുത്ത ഊഴം കാത്ത് ടിക്കറ്റ് കൗണ്ടറിൽ എത്തുന്നവർ പലപ്പോഴും കൂട്ടം കൂടി നിൽക്കുന്ന അവസ്ഥയാണ്. 

പ്രവേശന സമയം രേഖപ്പെടുത്തി ഓൺ ലൈനായി ടിക്കറ്റ് നൽകിയാൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള തിരക്ക് ഒഴിവാക്കാനാകും. പൊലീസും ടൂറിസം കേന്ദ്രം ജീവനക്കാരും തിരക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും വീണ്ടും കൂട്ടം കൂടുന്ന അവസ്ഥയുണ്ടാകുന്നു.  കേന്ദ്രത്തിനകത്ത് ജീവനക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്താറുണ്ടെങ്കിലും പുറത്ത് അനുഭവപ്പെടുന്ന തിരക്ക് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടാൻ സാധിക്കാറില്ല.

English Summary: Wayanad Banasura Dam Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com