ADVERTISEMENT

തിരുവനന്തപുരം∙ ഏറെക്കാലത്തിനു ശേഷം  മൃഗശാല ഇന്നു തുറക്കുമ്പോൾ അന്തേവാസികൾക്കു മാറ്റമൊന്നുമില്ല.  പക്ഷേ സന്ദർശകരുടെ കാര്യം അങ്ങിനെയല്ല. പഴയ മനുഷ്യമുഖങ്ങൾ ഓർമയിലുണ്ടെങ്കിൽ മൃഗങ്ങൾ ഇന്ന് അമ്പരക്കുമെന്നുറപ്പ്, കാരണം സന്ദർശകർക്കെല്ലാം മാസ്കിന്റെ ഒരേ മുഖമാണ്.

മാസ്കും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ഇന്നു മുതൽ സന്ദർശകരെ അനുവദിക്കുക. കോവിഡിനെ തുടർന്നു മാർച്ച് 12നാണു മൃഗശാല അടച്ചത്  മൃഗശാലയിൽ  പുതിയ അന്തേവാസികളായി 3 രാജവെമ്പാലയും 2 പന്നി കരടികളും അടുത്ത മാസം എത്തുമെന്നാണ് പ്രതീക്ഷ. മ്യൂസിയം ഉദ്യാനത്തിൽ പ്രഭാത, സായാഹ്ന സവാരിയും പുനരാരംഭിച്ചു.

English Summary: Trivandrum Zoo Reopening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com