മുൻനിര ഹെറിറ്റേജ് ഹോട്ടൽ പട്ടികയിൽ മലയാളി സംരംഭകന്റെ ട്വന്റി 14 ഹോൾഡിങ്സ്

twenty-14-holdings1
SHARE

ലോകത്തെ മുൻനിര ഹെറിറ്റേജ് ഹോട്ടലുകളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടപ്പോൾ, കൂട്ടത്തിൽ കേരളത്തിനഭിമാനിക്കാൻ മലയാളി സാന്നിധ്യവും. അദീപ് അഹമ്മദ് നേതൃത്വം നൽകുന്ന ട്വന്റി 14  ഹോൾഡിങ്സ് എന്ന കമ്പനിയുടെ ഭാഗമായ ഗ്രേറ്റ് സ്കോട്ട്ലൻഡ് യാർഡ് എന്ന ഹോട്ടലാണ് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചത്.

ഫോബ്സ് പൈതൃക പട്ടികയിൽ ഇടം പിടിച്ച ഏക മലയാളി സംരംഭകൻ കൂടിയാണ് അദീപ് അഹമ്മദ്. ഹോസ്പിറ്റാലിറ്റിരംഗത്തെ വികസന പദ്ധതികളുടെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ ട്വന്റി 14 ഹോൾഡിങ്സ്  ഏറ്റെടുക്കുകയായിരുന്നു. 152 മുറികളോട് കൂടിയ  ഗ്രേറ്റ് സ്കോട്ട്ലൻഡ് യാർഡിനു പൈതൃക പട്ടികയിൽ നാലാം സ്ഥാനമാണുള്ളത്.

twenty-14-holdings

2019 ലാണ് ഹോട്ടൽ കഴിഞ്ഞ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഏകദേശം 1100 കോടി രൂപ ചെലവിട്ടായിരുന്നു ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ ഹയാത്ത് ഗ്രൂപ്പാണ് ഹോട്ടലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ഫോബ്സ് ഹെറിറ്റേജ് ഹോട്ടലുകളുടെ പട്ടികയിൽ ഈജിപ്ത് സ്വദേശി മുഹമ്മദ് അൽ ഫെയ്ദിയുടെ റിറ്റ്സ് പാരിസ് എന്ന ഹോട്ടൽ ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിന്റെ കമ്പനി കിങ്ഡം രണ്ടാം സ്ഥാനം നേടിയപ്പോൾ ലണ്ടനിൽ നിന്നുള്ള സാവോയ് രണ്ടാം സ്ഥാനം പങ്കിട്ടു. ലണ്ടനിലെ തന്നെ ഗ്രാസ്നോർ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

English Summary:Indian Billionaire gets Featured in Forbes list of top 10 Heritage Hotels

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA