ഖത്തർ–സൗദി വിമാന സർവീസ് 11 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Flight
SHARE

ദോഹ ∙ മൂന്നര വർഷത്തിനു ശേഷം സൗദിയിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ ആദ്യ യാത്രാ വിമാനം 11ന് സർവീസ് തുടങ്ങും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഖത്തർ എയർവേയ്‌സ് യാത്രാ വിമാനങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ സൗദിയുടെ വ്യോമപാതയിലൂടെ സഞ്ചാരം തുടങ്ങിയിരുന്നു.

സൗദിയും ഖത്തറും തമ്മിലുള്ള കര അതിർത്തിയായ സൽവ ചെക്ക് പോയിന്റ് ഉടൻ തുറക്കും. അതിർത്തിയിലെ സിമന്റ് ബാരിക്കേഡുകൾ എടുത്തുമാറ്റി. ഇവിടെ കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യം വകുപ്പുകൾ പ്രവർത്തന സജ്ജമാകേണ്ട താമസമേയുള്ളു. ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം യുഎഇയും ഇന്നു പുനരാരംഭിക്കും.

സൗദിയിലെ അൽ ഉലയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ ഒപ്പുവച്ച കരാറിനെ തുടർന്നാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധമടക്കമുള്ളവ പുനഃസ്ഥാപിക്കുന്നത്.

Content Highlights: Qatar - Saudi Flight Service

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA